ത്രിവർണമണിഞ്ഞ് നാട്; ദേശാഭിമാന പദയാത്ര നടത്തി

പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഒളവറ ഉളിയത്തു കടവിൽ നിന്നു നടത്തിയ ദേശാഭിമാന പദയാത്ര.
പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഒളവറ ഉളിയത്തു കടവിൽ നിന്നു നടത്തിയ ദേശാഭിമാന പദയാത്ര.
SHARE

പിലിക്കോട് ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സീനിയർ സിറ്റിസൻ ഫോറം ചന്തേര യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സീനിയർ സിറ്റിസൻ ഫോറം ജില്ല കൗൺസിൽ അംഗം ബാലചന്ദ്രൻ ഗുരുക്കൾ പതാക ഉയർത്തി. എം.എം.ജനാർദനൻ അധ്യക്ഷനായി. പി.വിജയൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.പി.അടിയോടി, കെ.ടി.ശിവദാസൻ, എം.എസ്. ചക്രേശൻ, എ.നാരായണൻ, വി.മാധവി, ഇ.വി.കാർത്യായനി, പി.വി.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് യൂണിറ്റ് പരിധിയിലെ മുതിർന്ന പൗരന്മാരെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. കൊടക്കാട് കണ്ണാടിപ്പാറ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ആഘോഷ പരിപാടി പഞ്ചായത്ത് അംഗം പി.പ്രമീള ഉദ്ഘാടനം ചെയ്തു.വി.വി.ശശി അധ്യക്ഷനായി. വീടുകളിലേക്കുള്ള ദേശീയ പതാകകൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ചന്ദ്രൻ കൈമാറി. കെ.ബാലചന്ദ്രൻ, കെ.മധുകുമാർ, ടി.മനോജ്, പി.ശങ്കരൻ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

ചെറുവത്തൂർ ∙ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യ സമര ചരിത്രം വരകളിലൂടെ എന്ന പരിപാടി പഞ്ചായത്ത് അംഗം സി.ആശ ഉദ്ഘാടനം ചെയ്തു. വി.സുരേഷ് അധ്യക്ഷനായി. ചിത്രകല അധ്യാപകൻ ഷാജി വരകൾക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക ജയസുധ, പി.വി.മിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൽപി, യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു. ഇന്ന് അമ്മയും കുഞ്ഞും ചേർന്നുള്ള ക്വിസ്, പ്രച്ഛന്നവേഷം  എന്നീ മത്സരവും നടക്കും.

അച്ചാംതുരുത്തി ശ്രീനാരായണ ഗുരു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് വട്ടയിൽ കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.കൃഷ്ണൻ അധ്യക്ഷനായി. കടവത്ത് നാരായണൻ, കെ.പി.ശ്രീജ, പത്രവളപ്പിൽ സത്യനാഥൻ, പി.വി.നിഷാന്ത്, വി.എം.സജീന്ദ്രൻ, യു.എം.ഷിജു എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു.

പടിഞ്ഞാറ്റംകൊഴുവൽ ∙ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം 75-ാം സ്വാതന്ത്ര്യദിനാഘോഷവും മുതിർന്ന പൗരന്മാരെ ആദരിക്കലും ഇന്നു എൻഎസ്എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ ടി.വി.ശാന്ത സംബന്ധിക്കും. 

ദേശാഭിമാന പദയാത്ര നടത്തി

തൃക്കരിപ്പൂർ ∙ സ്വതന്ത്ര്യ സമരത്തിൽ ഉപ്പുകുറുക്കൽ സമരം നടത്തിയ ഒളവറ ഉളിയത്ത് കടവിൽ നിന്നു പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ദേശാഭിമാന പദയാത്ര നടത്തി. പ്രസിഡന്റ് വിനോദ് എരവിലിന് ദേശീയ പതാക കൈമാറി സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ഗാന്ധിയൻ പ്രവർത്തകരായ കെ.വി.രാഘവൻ, പി.നാരായണൻ അടിയോടി, സൊസൈറ്റി സെക്രട്ടറി സി.ഭാസ്കരൻ, ട്രഷറർ കെ.വി.രമേശ് പ്രസംഗിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറിൽപരം ആളുകൾ അണിനിരന്ന് 12 കിലോ മീറ്റർ സഞ്ചരിച്ച പദയാത്ര സൊസൈറ്റിയുടെ ഗാന്ധി-നെഹ്റു പഠന കേന്ദ്രത്തിൽ സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}