കാസർകോട് ജില്ലയിൽ ഇന്ന് (17-08-2022); അറിയാൻ, ഓർക്കാൻ

kasargod-ariyan-map
SHARE

ഡ്രൈവിങ് ടെസ്റ്റ്: സ്ലോട്ട് ബുക്ക് ചെയ്യാം

കാസർകോട് ∙ ആർടി ഓഫിസിൽ ഡ്രൈവിങ് ടെസ്റ്റ് തീയതി ലഭിക്കാത്തവർക്ക് 22 മുതൽ 26 വരെ അധിക ബാച്ച് ടെസ്റ്റിന് തീയതി ലഭിക്കുന്നതിന് 19ന് 3 മുതൽ സ്ലോട്ട് ബുക്ക് ചെയ്യാം.

ആർമി റിക്രൂട്ട്മെന്റ്  കരിയർ ഗൈഡൻസ് 

കാസർകോട് ∙ അഗ്നിവീർ ആർമി, നേവി, എയർഫോഴ്സ്, എൻഡിഎ, എംഎൻഎസ് ഫോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി കാസർകോട് ലയൺസ് ക്ലബ്, കാസർകോട് ഗവ. കോളജ് എൻസിസി, എൻഎസ്എസ് യൂണിറ്റ്, ദ്രോണാചാര്യ കാഞ്ഞങ്ങാട് എന്നിവ ചേർന്ന് 20ന് 9ന് ഗവ. കോളജ് സെമിനാർ ഹാളിൽ വിമുക്ത ഭടന്മാർ നയിക്കുന്ന ആർമി റിക്രൂട്ട്മെന്റ് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും.  17 നും 23നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി മിനിമം യോഗ്യതയുള്ള  ഉദ്യോഗാർഥികൾ 9ന് എത്തി റജിസ്റ്റർ ചെയ്യണം.  ഒക്ടോബർ 2 മുതൽ നടക്കാനിരിക്കുന്ന ആഗ്നിവീർ ആർമി റിക്രൂട്മെന്റ് റാലിയെ സംബന്ധിച്ചു സംശയ നിവാരണ ക്ലാസും ഉണ്ടാകും. 8301971468.

ജോലി ഒഴിവ്

കുറ്റിക്കോൽ ∙ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിലെ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. കൂടിക്കാഴ്ച 24ന് 11ന്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}