ആസാദി കി ഗൗരവ് പദയാത്ര തൃക്കരിപ്പൂരിൽ സമാപിച്ചു

ഡിസിസിയുടെ ആസാദി കി ഗൗരവ് പദയാത്രയുടെ ജില്ലാതല സമാപനം തൃക്കരിപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
ഡിസിസിയുടെ ആസാദി കി ഗൗരവ് പദയാത്രയുടെ ജില്ലാതല സമാപനം തൃക്കരിപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

തൃക്കരിപ്പൂർ ∙ ജില്ലയിൽ കോൺഗ്രസിനു നവോന്മേഷവും കരുത്തും വിളംബരപ്പെടുത്തി അധ്യക്ഷൻ പി.കെ.ഫൈസൽ നയിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസാദി കി ഗൗരവ് പദയാത്ര തൃക്കരിപ്പൂരിൽ സമാപിച്ചു. 13 നു കുമ്പളയിൽ നിന്നു പ്രയാണമാരംഭിച്ച പദയാത്ര 4 ദിവസം ജില്ലയിൽ പര്യടനം നടത്തി. എഴുപതിൽപരം കിലോമീറ്റർ സഞ്ചരിച്ച പദയാത്ര, ജില്ലയിലെ 5 മണ്ഡലങ്ങളിലും പ്രചാരണം നടത്തി. സമാപന ദിനമായ ഇന്നലെ കാലിക്കടവ് ദേശീയ പാതയ്ക്കരികിൽ നിന്നു നിരവധി പ്രവർത്തകരുടെ അകമ്പടിയിൽ പദയാത്ര പുറപ്പെട്ടു.

വഴിയോരങ്ങളിൽ നിന്നു പ്രവർത്തകർ പദയാത്രയിൽ അണി ചേർന്നതോടെ സമാപന റാലിയായി. 75 മുത്തുക്കുടകളുമായി 75 വനിതകൾ അണിനിരന്നു.  ഇരു ചക്രവാഹനത്തിൽ നിരവധി പേർ മുന്നിൽ നീങ്ങി. ബാൻഡ് വാദ്യവും പദയാത്രയ്ക്ക് മിഴിവായി.സമാപന കേന്ദ്രമായ തൃക്കരിപ്പൂർ ടൗണിൽ വൻ സ്വീകരണമാണ് ലഭിച്ചത്. പദയാത്ര സമാപന കേന്ദ്രത്തിൽ എത്തും മുൻപേ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പദയാത്രയിൽ അണിചേർന്നത് ആവേശമേറ്റി.

വിവിധ ദിക്കുകകളിൽ നിന്നു മുദ്രാവാക്യം മുഴക്കിയെത്തിയ ധാരാളം പ്രവർത്തകർ സമാപനത്തിനു വീര്യമായി. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ–ചീമേനി, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളിലെ പ്രവർത്തകരും നേതാക്കളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ബസ് സ്റ്റാൻഡ് കവാടത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പദയാത്രയെ വരവേറ്റു.

ഇടത് സർക്കാർ എല്ലാ നെറികേടുകൾക്കും കുടപിടിക്കുന്നു: വി.ഡി. സതീശൻ

എല്ലാ നെറികേടുകൾക്കും കുട പിടിക്കുന്നവരായി ഇടത് സർക്കാർ മാറിയെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാരുടെയും വകുപ്പുകളുടെയും പരാജയം പരിശോധിക്കുകയാണ് സിപിഎം. ഇതു തന്നെയാണ് യുഡിഎഫും പറഞ്ഞു കൊണ്ടിരിക്കുന്നത്.പാന്റിട്ട മോദി ഇന്ത്യയുടെ സമ്പത്ത് മുഴുവൻ വിറ്റഴിക്കുമ്പോൾ കേരളത്തിൽ മുണ്ടുടുത്ത മോദി പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ തകർക്കുകയാണ്.

കെഎസ്ആർടിസിയുടെ കാര്യത്തിൽ ഏതാണ്ടു തീരുമാനമായിക്കഴിഞ്ഞു. കേരളത്തിൽ കാക്കകൾക്കു പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുന്നതായി സതീശൻ പറഞ്ഞു. പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം എ.ജി.സി.ബഷീർ, സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.രവീന്ദ്രൻ,

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ.പി.കുഞ്ഞിക്കണ്ണൻ, എം.അസ്സിനാർ, ഹക്കീം കുന്നിൽ, വിനോദ് കുമാർ പള്ളയിൽ വീട്, കെ.നീലകണ്ഠൻ, ശാന്തമ്മ ഫിലിപ്പ്, കരിമ്പിൽ കൃഷ്ണൻ, കെ.വി.വിജയൻ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ബി.പി.പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}