ADVERTISEMENT

കാഞ്ഞങ്ങാട് ∙ നൂറ് പെൺകുട്ടികളുടെ മംഗല്യ സ്വപ്നങ്ങൾക്ക് നിറം നൽകാനുള്ള ദൗത്യം ഏറ്റെടുത്ത് ഹൊസ്ദുർഗ് ജെസിഐ. സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്ന കുടുംബത്തിലെ പെൺകുട്ടികളെ ആണ് ജെസിഐ സഹായിക്കുക. കണ്ണൂർ, കാസർകോട്, വയനാട്, മാഹി മേഖല ഉൾക്കൊള്ളുന്ന ജെസിഐ ഇന്ത്യ സോൺ 19 ന്റെ 2022 ലെ പ്രസിഡന്റിന്റെ ‘ഹൃദയപൂർവം’ സ്പെഷൽ പ്രോജക്ടിന്റെ ഭാഗമായാണ് മാംഗല്യം 2022  എന്ന പേരിലുള്ള സമൂഹ വിവാഹം ജെസിഐ ഹൊസ്ദുർഗ് ഭാരവാഹികൾ സ്ഥാനാരോഹണ ചടങ്ങിൽ പ്രഖ്യാപിച്ചത്.

ഒക്ടോബറില്‍ സമൂഹ വിവാഹം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പുതിയതായി രൂപീകരിച്ച ജെസിഐ ഹൊസ്ദുർഗ് ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. ജെസിഐ ബേക്കൽ ഫോർട്ട് പ്രസിഡന്റ് ഷംസീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2022 ലെ ബിസിനസ് എക്സലൻസി അവാർഡ് ബെസ്റ്റ് ഇന്ത്യ റഫീഖിനും നിസ്വാർഥ സാമൂഹിക സേവനത്തിനുള്ള അവാർഡ് പത്മരാജൻ ഐങ്ങോത്തിനും രാജ്മോഹൻ ഉണ്ണിത്താൻ എംപി സമ്മാനിച്ചു. സോളർ കുഞ്ഞാമദ് ഹാജി, അബ്ദുൽ റഹ്മാൻ, അജീർ നൈഫ് ബേക്കൽ എന്നിവരെ ആദരിച്ചു.

സോൺ പ്രസിഡന്റ്‌ കെ.ടി.സമീർ, മുൻ മേഖല പ്രസിഡന്റ് സജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അജാനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.സബീഷ്, ജെസിഐ സോൺ വൈസ് പ്രസിഡന്റ്‌ ഡോ. നിതാന്ത് ബൽശ്യാം, എം.ബി.ഷാനവാസ്‌, സാലിം ബേക്കൽ, കെ.ഇ.ബക്കർ, ഹക്കീം കുന്നിൽ,എം.ബി.എം.അഷ്റഫ്, സാജിദ് മൗവ്വൽ, സി.പി.സുബൈർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇസ്മായിൽ ചിത്താരി (പ്രസി), അനീഷ് രാമഗിരി (സെക്ര), അംജദ് ഗോൾഡൻ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com