ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച റോഡുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞതായും ചിലയിടങ്ങളിൽ ഉപരിതലം ഇളകിപ്പോയതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

ഓപ്പറേഷൻ സരൾ രസ്തയുടെ ഭാഗമായി വിജിലൻസ് ജില്ലയിൽ 6 റോഡുകളാണ് പരിശോധിച്ചത്.വിജിലൻസ് സംഘത്തിൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ. അനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ വി.എസ്.സുദർശൻ, എഎസ്ഐമാരായ വി.എം.മധുസൂദനൻ, വി.സതീശൻ, വി.ടി.സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.രഞ്ജിത് കുമാർ, പി.വി.സന്തോഷ്, കെ.വി.ജയൻ, വി.എം. പ്രദീപ് കുമാർ , കെ.വി.ശ്രീനിവാസൻ,  കെ.രതീഷ് എന്നിവരുമുണ്ടായിരുന്നു.

പരിശോധിച്ച റോഡുകൾ

ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കോടോം ബേളൂർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ചെയ്ത എഴാം മൈൽ-എണ്ണപ്പാറ റോഡ്, പിഡബ്ല്യുഡി റോഡുകളായ ആനകല്ല്-പൂക്കയം-മാലക്കല്ല് റോഡ്, ചാലിങ്കാൽ- വെള്ളിക്കോത്ത് റോഡ് എന്നിവയാണ് പരിശോധിച്ചത്.കാസർകോട് ഭാഗത്ത് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ കുമ്പള പഞ്ചായത്തിലെ ആരിക്കാടി–പികെ നഗർ റോഡും ഫിഷ് മാർക്കറ്റ്-കുമ്പള സ്കൂൾ റോഡും ചൗക്കി - ഉളിയത്തടുക്ക പിഡബ്ല്യുഡി റോഡുമാണ് പരിശോധിച്ചത്. ചാലിങ്കാൽ- വെള്ളിക്കോത്ത് റോഡ് നേരത്തെ പിഡബ്ല്യുഡി ഗുണനിലവാര പരിശോധന വിഭാഗം പരിശോധന നടത്തി അപാകത കണ്ടെത്തിയതാണ്.

വിജിലൻസിന്റെ കണ്ടെത്തൽ

∙ നിർമാണത്തിലെ അപാകത കൊണ്ടാണ് റോഡുകളിൽ വളരെ പെട്ടെന്ന് തന്നെ കുഴികൾ രൂപപ്പെടുന്നതും പൊട്ടിപ്പോകുന്നതുമെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. 

∙ പരിശോധിച്ച 6 റോഡുകളിലും ആവശ്യമായ അനുപാതത്തിൽ സാമഗ്രികൾ ചേർക്കാത്തതാണ്  റോഡ് തകരാൻ ഇടയായതെന്നു കണ്ടെത്തി. എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിലല്ല സാമഗ്രികൾ ചേർത്തത്.

∙ നിർമാണ സമയത്ത് ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്താത്തതും ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള ഒത്തുകളിയുമാണു റോഡ് സുരക്ഷിതത്വം അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com