റവന്യു വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; അധിക ജോലി ഭാരത്തിൽ വലഞ്ഞ് ജീവനക്കാർ

kasargod news
SHARE

കാസർകോട് ∙ ജില്ലയിൽ റവന്യു വകുപ്പിൽ കൂട്ട സ്ഥലം മാറ്റം കാരണം പ്രതിസന്ധി. തഹസിൽദാർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, വില്ലേജ് ഓഫിസർ, റവന്യു ഇൻസ്പെക്ടർ, ഹെഡ് ക്ലാർക്ക് തസ്തികകളിൽ 69 പേരെയാണ് ഓൺലൈൻ ട്രാൻസ്ഫർ വഴി മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റിയത്. എന്നാൽ പകരം നിയമനം നടന്നിട്ടില്ല. ഇവരെ വിടുതൽ ചെയ്തു നടപടികൾ സ്വീകരിച്ചു.

മറ്റുള്ളവർക്ക് അധിക ചുമതല നൽകി. ഉള്ളവർ തന്നെ അധ്വാനഭാരം കൊണ്ടു വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ ഇവർക്ക് അധികഭാരം കൂടി കീറാമുട്ടിയാകുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥനു തന്നെ 4, 8 തസ്തികകളുടെ ചുമതല നൽകിയിട്ടുണ്ട്. കാസർകോട് ആർഡിഒ ഓഫിസ് സീനിയർ സൂപ്രണ്ട്, കാസർകോട് എൽഎ സ്പെഷൽ തഹസിൽദാർ, കാസർകോട് എൽഎ കിഫ്ബി സ്പെഷൽ തഹസിൽദാർ,

കലക്ടറേറ്റ് സ്യൂട്ട് സെൽ സീനിയർ സൂപ്രണ്ട്, കാഞ്ഞങ്ങാട് എൽഎ എൻഎച്ച് യൂണിറ്റ് സ്പെഷൽ തഹസിൽദാർ, കാസർകോട് തഹസിൽദാ‍ർ, കലക്ടറേറ്റിൽ ഇൻസ്പെക്ഷൻ ആൻഡ് ഓഡിറ്റ് സീനിയർ സൂപ്രണ്ട്, എൽഎ കാസർകോട് യുകെടിഎൽ സ്പെഷൽ തഹസിൽദാർ, കാസർകോട് എൽഎ എൻഎച്ച് സ്പെഷൽ തഹസിൽദാർ, കാസർകോട് എൽആർ തഹസിൽദാർ, കലക്ടറേറ്റിൽ ഹുസൂർ ശിരസ്തദാർ, കാസർകോട് ആർആർ തഹസിൽദാർ എന്നിവരെ മാറ്റി.  

8 തസ്തികകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന് 

കാസർകോട് തഹസിൽദാർ, ഭൂരേഖ തഹസിൽദാർ കാസർകോട്, സ്പെഷൽ തഹസിൽദാർ എൽഎ എൻഎച്ച് കാസർകോട് എന്നിവരുടെ അധിക ചുമതല(എൽഎ) സിൽവർ ലൈൻ കാഞ്ഞങ്ങാട് സ്പെഷൽ തഹസിൽദാർക്കാണ് നൽകിയിട്ടുള്ളത്. 4 ഓഫിസുകളുടെ ചുമതല വഹിക്കണം ഈ ഉദ്യോഗസ്ഥൻ. ആർആർ തഹസിൽദാർ കാസർകോട്, സ്പെഷൽ തഹസിൽദാർ(എൽഎ) യുകെടിഎൽ കാസർകോട്, സീനിയർ സൂപ്രണ്ട് (സ്യൂട്ട്) കലക്ടറേറ്റ്, ഓഡിറ്റ് സീനിയർ സൂപ്രണ്ട്, ഹുസൂർ ശിരസ്തദാർ, സ്പെഷൽ തഹസിൽദാർ എൽഎ കിഫ്ബി, സ്പെഷൽ തഹസിൽദാർ എൽഎ കാസർകോട് എന്നിവരുടെ അധിക ചുമതലകൾ കാസർകോട് എൽആർ സ്പെഷൽ തഹസിൽദാ‍ർക്കു നൽകിയിട്ടുണ്ട്.

ഫലത്തിൽ 8 തസ്തികകളുടെ ജോലിഭാരം ഈ ഉദ്യോഗസ്ഥൻ വഹിക്കണം. കാസർകോട് ആർഡിഒ ഓഫിസ് സീനിയർ സൂപ്രണ്ടിന്റെ അധിക ചുമതല മഞ്ചേശ്വരം ഭൂരേഖ തഹസിൽദാർക്കു നൽകിയിട്ടുണ്ട്. സ്പെഷൽ തഹസിൽദാർ എൽഎ എൻഎച്ച് കാഞ്ഞങ്ങാട് അധിക ചുമതല ഹൊസ്ദുർഗ് ഭൂരേഖ തഹസിൽദാർക്കും നൽകിയിട്ടുണ്ട്. ഡിഎം സെക്‌ഷൻ ജൂനിയർ സൂപ്രണ്ടുമാരുടെ അധിക ചുമതല എ സെക്‌ഷൻ ജൂനിയർ സൂപ്രണ്ടും ബി സെക്‌ഷൻ ജൂനിയർ സൂപ്രണ്ടിന്റെ അധിക ചുമതല ആർ സെക്‌ഷൻ സൂപ്രണ്ടും എഫ്എൽ സെക്​ഷൻ ജൂനിയർ സൂപ്രണ്ടുമാരുടെ അധിക ചുമതല ജി സെക്​ഷൻ ജൂനിയർ സൂപ്രണ്ടും പിജി സെക്​ഷൻ ജൂനിയർ സൂപ്രണ്ടിന്റെ അധിക ചുമതല ഇ സെക്​ഷൻ ജൂനിയർ സൂപ്രണ്ടും വഹിക്കണമെന്നാണ് ഉത്തരവ്.

കോട്ടിക്കുളം, ബാര, കാഞ്ഞങ്ങാട്, കോടോത്ത്, ബന്തടുക്ക, വെസ്റ്റ് എളേരി, നോർത്ത് തൃക്കരിപ്പുർ, കള്ളാർ, ഇച്ചിലംകോട്, ബളാ‍ൽ, കരിവേടകം, ചെങ്കള, പരപ്പ, മുന്നാട്, മടിക്കൈ, തളങ്കര, പുല്ലൂർ, ബേളൂർ, ചെറുവത്തൂർ, ബല്ല, ഉദിനൂർ, കയ്യൂർ, തുരുത്തി തുടങ്ങി 23 വില്ലേജ് ഓഫിസുകളിലും എൽഎ കിഫ്ബി സ്പെഷൽ തഹസിൽദാർ, കാഞ്ഞങ്ങാട് എൽഎ എൻഎച്ച് സ്പെഷൽ തഹസിൽദാർ ഓഫിസു കളിലുമായി 26 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ശേഷിച്ച ഉദ്യോഗസ്ഥർ അമിത ഭാരം കൊണ്ടു നട്ടം തിരിയുന്ന സാഹചര്യമാണ് ഉള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA