ADVERTISEMENT

കാസർകോട് ∙ കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം പുനഃസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ ഗേറ്റ് തള്ളി യൂത്ത് ലീഗ് പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചതിനെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ യോഗം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ്, യൂസുഫ് ഉളുവാർ, എം.ബി.ഷാനവാസ്, കെ.എം.ബഷീർ തൊട്ടാൻ, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി , എം.എ.നെജീബ്, നൂറുദ്ദീൻ ബെളിഞ്ചം, ബാത്തിഷ പൊവ്വൽ, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് ബെദിര, ബി.എം മുസ്തഫ, ഖാദർ ആലൂർ, പി.ബി. ഷഫീഖ്, മുജീബ് കമ്പാർ,

അജ്മൽ തളങ്കര, ശംസുദ്ദീൻ കിന്നിംങ്കാർ, ഇർഷാദ് മൊഗ്രാൽ, യൂനുസ് വടകര മുക്ക്, അബൂബക്കർ കടാങ്കോട്, നഷാത്ത് പരവനടുക്കം, ശാഹുൽ ഹമീദ് നിസാർ, ഷെരീഫ് മല്ലത്ത്, സിദ്ദീഖ് ദണ്ഡഗോളി, മുത്തലിബ് ബേർക്ക, ജലീൽ തുരുത്തി,എം.എ. ഖലീൽ, ഹബീബ് ചെട്ടുംകുഴി, മുഹമ്മദ് സുൽവാൻ, ഹസീബ് ചെമ്മനാട്, ശിഹാബ് പാറക്കെട്ട്, കലന്തർ ചെട്ടുംകുഴി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com