ADVERTISEMENT

മത്സ്യക്കൃഷി: അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിൽ വിവിധ ഇനം മത്സ്യക്കൃഷികൾ ചെയ്യാൻ താൽപര്യമുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി തുകയുടെ 40 ശതമാനം ഫിഷറീസ് വകുപ്പിൽ നിന്ന് സബ്സിഡി ലഭിക്കും. 30ന് മുൻപ് അപേക്ഷിക്കണം. അപേക്ഷ ഫോമിനും മറ്റ് വിശദ വിവരങ്ങൾക്കും കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ മത്സ്യകർഷക വികസന ഏജൻസി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ 9567579116, 8547609501, 9446896613, 7012436113.

അധ്യാപക ഒഴിവ്

കാസർകോട് ∙ ജിഎച്ച്എസ് ബാരയിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ നടക്കും. ഫോൺ 8156920303

∙ ജിവിഎച്ച്എസ്എസ് ഇരിയണ്ണിയിൽ എച്ച്എസ്എ(ഫിസിക്കല‍ സയൻസ്-1, സോഷ്യൽ സയൻസ്-1), പ്രൈമറി (ഹിന്ദി-1) തസ്തികകളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 28ന് രാവിലെ 10.30ന് നടക്കും. ഫോൺ 9495909552.

∙ തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളജിൽ ജനറൽ  വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച  27ന് രാവിലെ 10ന്. രാവിലെ 9.30ന് പോളിടെക്‌നിക്കിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ- 9995145988.

∙ തൃക്കരിപ്പൂർ ഗവ.പോളിടെക്‌നിക് കോളജിൽ സിഎ ബിഎം  വിഭാഗത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 26ന് രാവിലെ 10ന് നടക്കും. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത. രാവിലെ 9.30ന് പോളിടെക്‌നിക്കിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ 9995145988.

പെരിയ ∙  ഗവ. പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി  വിഷയങ്ങളിൽ താൽകാലിക അധ്യാപകരെ നിയമിക്കും. മാത്തമാറ്റിക്‌സ്, ഫിസിക്സ് വിഭാഗക്കാർക്ക്  28നും കെമിസ്ട്രി വിഭാഗത്തിന് 30നും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ രാവിലെ 10നു മുൻപായി പെരിയയിലെ ഗവ. പോളിടെക്നിക് കോളജ് ഓഫിസിൽ എത്തണം. ഫോൺ: 0467-2234020, 9995681711.

കാസർകോട് ∙ കണ്ണൂർ സർവകലാശാല കാസർകോട് ക്യാംപസിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇംഗ്ലിഷ്, മാത്തമാറ്റിക്സ് അറബിക് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29ന് 10.30ന് നടക്കും.

യുഡിഐഡി കാർഡിന് അപേക്ഷിക്കാം

കാസർകോട് ∙ കേന്ദ്ര സർക്കാരിന്റെ യുഡിഐഡി കാർഡിന് റജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷിക്കാർക്കായി റജിസ്‌ട്രേഷൻ ക്യാംപ് നടത്തുന്നു. പള്ളിക്കര പഞ്ചായത്ത് സിഡിഎസ് ഹാളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ക്യാംപ്. ഫോട്ടോ, ആധാർ കാർഡ് (റജിസ്റ്റർ ചെയ്യുന്നയാളിന്റെയും രക്ഷിതാവിന്റെയും), ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകൾ എന്നിവ ഹാജരാക്കണം. വ്യക്തിക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ അപേക്ഷകന്റെ വിരലടയാളം, കയ്യൊപ്പ് എന്നിവ അടയാളപ്പെടുത്തിയ രേഖ മറ്റ് രേഖകൾക്കൊപ്പം രക്ഷിതാവ് ഹാജരാക്കണം. 30 രൂപയാണ് ഫീസ്.

റേബീസ് പ്രശ്നോത്തരി 28ന്

വെള്ളരിക്കുണ്ട് ∙ ലോക റേബീസ് ദിനാചരണത്തോടനുബന്ധിച്ച്  ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തിൽ 28ന് വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. ഫോൺ: 9847278945.

സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്സ് പരിശീലനം: തീയതി നീട്ടി

കണ്ണൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്ആർസി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ട്രെയിനേഴ്സ് പരിശീലനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. 6 മാസമാണു കോഴ്‌സ് കാലാവധി. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30. വെബ്സൈറ്റ് www.srccc.in. പഠനകേന്ദ്രം - ലീഡർ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ കാസർകോട് 9895266543.

കോളജിൽ സീറ്റൊഴിവ്

മഞ്ചേശ്വരം ∙ ഗോവിന്ദപൈ സ്മാരക ഗവ. കോളജിൽ ഒന്നാം വർഷ എം.കോം കോഴ്സിൽ ഇഡബ്ല്യുഎസ്, അംഗപരിമിതർ എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. 26ന് രാവിലെ 10നകം അസ്സൽ രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണം. ഫോൺ: 04998 272670.

രാജപുരം ∙ സെന്റ് പയസ് ടെൻത് കോളജിൽ ബിഎസ്‌സി ഫിസിക്സ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി മൈക്രോബയോളജി, ബിഎസ്‌സി ലൈഫ് സയൻസ്, ബിബിഎ, ബികോം, ബിഎ ഡവലപ്മെന്റ് ഇക്കണോമിക്സ് കോഴ്സുകളൽ എസ്‌സി-എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 26ന് 12നു മുൻപായി കണ്ണൂർ സർവകലാശാല ഏകജാലകത്തിൽ അപേക്ഷിച്ചതിന്റെ കോപ്പിയുമായി കോളജിൽ എത്തണം. ഫോൺ: 0467 2225766.

ഖോഖൊ: സിലക്‌ഷൻ ട്രയൽസ് 25ന്

നീലേശ്വരം ∙ ഒക്ടോബറിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ (ആൺ, പെൺ) ഖോഖൊ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് 25നു രാവിലെ 10 നു മടിക്കൈ മേക്കാട്ട് ജിവിഎച്ച്എസ്എസിൽ നടക്കും. 2008 ഡിസംബർ 2നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. വയസ്സ്, തൂക്കം, ഉയരം എന്നിവ കൂട്ടിയാൽ 210 കവിയാൻ പാടില്ല. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൊണ്ടുവരണം. ഫോൺ: 9745656933, 9656523645.

തേങ്ങ ലേലം 28ന്

നീലേശ്വരം ∙ പടന്നക്കാട് കാർഷിക കോളജിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിളവെടുത്ത പത്തൊൻപതിനായിരത്തോളം തേങ്ങകൾ 28നു വൈകിട്ട് മൂന്നരയ്ക്ക് ലേലം ചെയ്തു വിൽക്കും. ഫോൺ: 9447865331.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com