ADVERTISEMENT

നീലേശ്വരം ∙ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം അണക്കെട്ടിനു സമീപം കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ പുഴയിൽ കാണാതായി. പശ്ചിമബംഗാൾ സ്വദേശി അപുറോയി (രാജ് റോയി-23) യെയാണ് വൈകിട്ട് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപം നീലേശ്വരം പുഴയിൽ കാണാതായത്.

സഹോദരനൊപ്പം ഒരാഴ്ച മുൻപാണ് ഇദ്ദേഹം കാഞ്ഞങ്ങാട്ടെത്തിയത്. പുഴയിൽ നീന്തുന്നതിനിടെ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയ ഭാഗത്തെ നീരൊഴുക്കു കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി. സിവിൽ ഡിഫൻസ് അംഗങ്ങളും തിരച്ചിരിനിറങ്ങി. പൊലീസും നാട്ടുകാരും സഹായിച്ചു. വെളിച്ചം മങ്ങിയതോടെ  തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com