ADVERTISEMENT

നീലേശ്വരം ∙ ക്ഷേത്രങ്ങളിൽ 10 നാൾ നീളുന്ന നവരാത്രിയാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം.

നീലേശ്വരം ∙ മന്നൻപുറത്തുകാവിലെ നവരാത്രിയാഘോഷം തുടങ്ങി. ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ മലബാർ ദേവസ്വം കാസർകോട് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി കെ.വാസുദേവൻ മൂത്തപിടാരർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ഗോപാലൻ അരമന നായർ, സതീശൻ, എക്സിക്യൂട്ടീവ് ഓഫിസർ എം.കെ.അരവിന്ദാക്ഷൻ എം.രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു. 

kasargod-homakunda-pradakshinam
നീലേശ്വരം മഹേശ്വരി ക്ഷേത്രത്തിലെ നവരാത്രിയാഘോഷ പരിപാടികൾക്കു തുടക്കം കുറിച്ച് തന്ത്രി എടമന ഈശ്വരൻ തന്ത്രിയുടെ കാർമികത്വത്തിൽ നടന്ന ഗണപതിഹോമ സമാപനത്തിൽ നടന്ന ഹോമകുണ്ഡ പ്രദക്ഷിണം.

ഷാജികുമാർ തുരുത്തി, രാഗിണി കുട്ടമത്ത് എന്നിവര‍് സംഗീതാർച്ചനയൊരുക്കി. ഇന്നു രാവിലെ പത്തരയ്ക്ക് ഗാനാർച്ചന, വൈകിട്ട് 6.30 നു ഭജന, 28 നു രാവിലെ പത്തരയ്ക്ക് അക്ഷരശ്ലോക സദസ്, വൈകിട്ട് ആറരയ്ക്ക് തൃഷ്ണ, അമൃതകൃഷ്ണ, കാർത്തിക ചന്ദ്രൻ എന്നിവരുടെ സംഗീതാർച്ചന, 29 നു രാവിലെ 10.30ആധ്യാത്മിക പ്രഭാഷണം (ഡോ.പി.വി.കൃഷ്ണകുമാർ), 6.30 ഭജന– മാരാർസമാജം മാതൃസമിതി, 30 നു രാവിലെ 10.30നും വൈകിട്ട് 6.30 നും ഭജന,

ഒക്ടോബർ 1 നു രാവിലെ 10.30 അക്ഷരശ്ലോക സദസ്സ്, 2 നു രാവിലെ 10.30 സംഗീതാർച്ചന, വൈകിട്ട് 6. 30 ഭജന, 3 നു രാവിലെ 9 നു ഗ്രന്ഥം വയ്പ്, 10.30 ന് അക്ഷരശ്ലോക സദസ്സ്, 6.30 ന സംഗീതാർച്ചന, 4 നു രാവിലെ 10.30 നു സംഗീതാർച്ചന, സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ ഉപഹാരം സമ്മാനിക്കും. 5 നു രാവിലെ 9 നു പടിഞ്ഞാറ്റയിൽ പൂജ, തുടർന്നു വിദ്യാരംഭം, ഭക്തിഗാനസുധ, സംഗീതാർച്ചന എന്നിവയുമുണ്ടാകും. 

kasargod-navarathri-deepom
കമ്പല്ലൂർ ഭഗവതീക്ഷേത്രത്തിൽ നവരാത്രിദീപം തെളിയിച്ചപ്പോൾ.

പുതുക്കൈ ∙ സദാശിവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം തുടങ്ങി. ഒക്ടോബർ 5 വരെ ദിവസവും വിശേഷാൽ പൂജകൾ, രാവിലെ 8 നു ദേവി ഭാഗവത പാരായണം, വൈകിട്ട് 5 നു ലളിതസഹസ്രനാമാർച്ചന, 6.30 നു ഭജന, ദുർഗാഷ്ടമി ദിവസം വൈകിട്ട് 5 നു ഗ്രന്ഥംവയ്പ്, മഹാനവമി ദിവസം രാവിലെ 8 നു വാഹനപൂജ, വിജയദശമി ദിനത്തിൽ രാവിലെ 8 നു ക്ഷേത്രം മേൽശാന്തി പി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം. 

ചായ്യോത്ത് ∙ പെരിങ്ങാര ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഉത്സവവും നവരാത്രിയാഘോഷവും തുടങ്ങി. ആഘോഷപരിപാടികൾ ഡോ.യു. ശശിമേനോൻ ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ മുതൽ വിശേഷാൽ പൂജകൾ, രാത്രി 7.30 നു നൃത്തനൃത്യങ്ങൾ, 28നു രാവിലെ 7.30 നു ബാലചന്ദ്രൻ കൊട്ടോടിയുടെ പ്രഭാഷണം. 29 നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പുരാണപാരായണം, 7.30 നു അധ്യാത്മിക പ്രഭാഷണം. 30 ന് 7.30 നു ഭക്തിഗാനമേള, 1 ന് 7.30 ന് ആദ്യാത്മിക പ്രഭാഷണം, 2 നു രാവിലെ 8 മുതൽ സർവൈശ്വര്യ വിളക്കുപൂജ, 7.30 നു സംഗീതക്കച്ചേരി, 3 ന് ഏഴരയ്ക്ക് പൂജ വയ്പ്, ഗ്രന്ഥപൂജ, 4 നു രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയും വാഹനപൂജ, 5 ന് രാവിലെ ഏഴരയ്ക്ക് പൂജയെടുപ്പ്, വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തൽ, രാത്രി ഏഴരയ്ക്ക് തിടമ്പുനൃത്തത്തോടെ സമാപനം

kasargod-kula-kothal
ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കുല കൊത്തൽ ചടങ്ങ്.

പുല്ലൂർ ∙ കണ്ണാങ്കോട്ട് ഭഗവതി കാവിൽ നവരാത്രി ആഘോഷം ഒക്ടോബർ 2 മുതൽ 5 വരെ നടക്കും. 2 ന് 6ന് വിളക്കുപൂജ, 7.30 ന്  ചെമ്മട്ടംവയൽ നാട്യധ്വനി കലാക്ഷേത്രത്തിന്റെ നൃത്ത പരിപാടിയുണ്ടാകും. 3 ന് 5.30 ന് പുസ്തകം പൂജയ്ക്ക് വയ്ക്കൽ, 6 ന് മാതൃസമിതിയുടെ തിരുവാതിര,  6.30ന് സൈബർ ക്ലാസ് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്യും. ശ്രീനാഥ് പള്ളിയത്ത് ക്ലാസെടുക്കും. 7.30 ന് യദുനാഥ് പള്ളിയത്തിന്റെ എം ഫോർ മാജിക് പരിപാടി. 4 ന് 8.30ന് വാഹനപൂജ, 6 ന് തായമ്പക, 7 ന് രാവണീശ്വരം ശോഭന ക്ലബ്ബിന്റെ ‘മഞ്ഞുപെയ്യുന്ന മനസ്’ നാടകം. 5 ന് 10.30ന് മഹാപൂജ, 11 ന് വിദ്യാരംഭം, 12 ന് അന്നദാനത്തോടെ ഉത്സവം സമാപിക്കും.

kasargod-pradeep
നീലേശ്വരം മന്നൻപുറത്തുകാവിലെ നവരാത്രിയാഘോഷ പരിപാടികൾ ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ മലബാർ ദേവസ്വം കാസർകോട് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട് ∙ ചിത്താരി വലിയ വീട് തറവാട് നവരാത്രി ഉത്സവം ഒക്ടോബർ 3 മുതൽ ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് തറവാട്ടിലെ താളിയോല ഗ്രന്ഥങ്ങൾ ചന്ദനവും തുളസി നീരും തേച്ച് പൂജയ്ക്ക് വയ്ക്കും. തുടർന്ന് അഷ്ടമി പൂജ. നാലിന് രാവിലെ 7.30 ന് ദീപാരാധന, 8ന് ഗ്രന്ഥപൂജ, തുടർന്ന് മഹാപൂജ, വാഹന പൂജ, 6.30നവമി വിശേഷ പൂജ. 5ന് രാവിലെ സരസ്വതി പൂജ, 8ന്  വിദ്യാരംഭം, തുടർന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന. കൊപ്പൽ ചന്ദ്രശേഖരൻ  കാർമികത്വം വഹിക്കും. 

വെള്ളരിക്കുണ്ട്∙ ബളാൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിആഘോഷത്തിന് തുടക്കമായി. ലളിത സഹസ്ര നാമാർച്ചന, വിളക്കുപൂജ, നിറമാല, അത്താഴ പൂജ എന്നിവ നടന്നു. ഇന്ന് വൈകിട്ട് 6.30ന് സംഗീതാർച്ചന, തുടർന്ന് നിറമാല, അന്നദാനം. നാളെ വൈകിട്ട് ഭജന, നിറമാല. 29ന് വിശേഷാൽ പൂജകൾ, ഭജൻസ്, നിറമാല. 30 ന് വിവിധ പൂജകൾ. 1ന് വൈകിട്ട് നാട്യ വിസ്മയം, നിറമാല, അത്താഴ പൂജ.

2ന് രാവിലെ ഗണപതിഹോമം, തുടർന്ന് നവകം, ഉച്ചപൂജ, അന്നദാനം, വൈകിട്ട് 5ന് ശീവേലി എഴുന്നള്ളത്ത്, ഭജനാമൃതം, നിറമാല, 3ന്  രാവിലെ ഗണപതിഹോമം, നവകം, ഉച്ചപൂജ, അന്നദാനം, വൈകിട്ട് ശീവേലി എഴുന്നള്ളത്ത്, സംഗീത കച്ചേരി, നിറമാല. 4ന്  രാവിലെ ഗണപതി ഹോമം, ഉഷപൂജ, വാഹന പൂജ, ലളിത സഹസ്രനാമപാരായണം, തുടർന്ന് മഹാപൂജ, അന്നദാനം, എഴുന്നള്ളത്ത്, തുടർന്ന് തിരുനൃത്തം, രാത്രി 8ന് ഗ്രന്ഥപൂജ- ആയുധ പൂജ. നിറമാല, അത്താഴപൂജ. 5ന് ഗ്രന്ഥപൂജ, വിദ്യാരംഭം എഴുത്തിനിരുത്ത്  ഉച്ചപൂജയോടെ സമാപനം.

വരഞ്ഞൂർ∙ കഞ്ഞാറ്റിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം തുടങ്ങി. ഗണപതി ഹോമം, നവരാത്രി പൂജ, ഭജന എന്നിവ നടന്നു. എല്ലാദിവസവും ലളിത സഹസ്രനാമ പാരായണം, നവരാത്രി പൂജ, ഭജന എന്നിവ നടക്കും. ഒകേടോബർ 3ന് നവരാത്രി പൂജ, പൂജവയ്പ്, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, അന്നദാനം. 4ന് രാവിലെ മഹാനവമി പൂജ, ഗ്രന്ഥപൂജ, വാഹനപൂജ, നിറമാല, ഭക്തി ഗാനമേള, അന്നദാനം. 5ന് രാവിലെ വിജയദശമി പൂജ, വിദ്യാരംഭം, തുലാഭാരം, പ്രസാദ വിതരണം, അന്നദാനം എന്നിവയോടെ സമാപനം.

കമ്പല്ലൂർ ∙ ഭഗവതീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായി. ഇന്നലെ രാവിലെ ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. വൈകിട്ട് എ.വി.സുധാരന്റെ നേതൃത്വത്തിൽ ലളിത സഹസ്രനാമ പാരായണം നടത്തി. തുടർന്നു നവരാത്രി ദീപം തെളിയിച്ചു.  29 നു വൈകിട്ട് 7 നു കമ്പല്ലൂർ പ്രഭാകരൻ അവതരിപ്പിക്കുന്ന കർണപർവ്വം–കഥാപ്രസംഗം. 30 നും 1 നും വൈകിട്ട് 7 നു ഭജന. 2 നു രാവിലെ 10.15 നു ക്ഷേത്ര നവീകരണ ഫണ്ട് ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി അട്ടോളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിർവഹിക്കും. 3 നു വൈകിട്ട് 6 നു നവരാത്രിദീപം സമർപ്പണം, 6.30 നു ഗ്രന്ഥം വയ്ക്കൽ, 6.45 നു ഗ്രന്ഥപൂജ, 7 നു പ്രഭാഷണം, 8 നു തിരുവാതിര. 

4 നു മഹാനവമി ദിനത്തിൽ രാവിലെ 6 നു ഉഷപൂജ, ആയുധപൂജ, ഗ്രന്ഥപൂജ. 7 നു വാഹനപൂജ, വൈകിട്ട് 6 നു നവരാത്രിദീപം സമർപ്പണം, 7.30 നു നിറമാല, 8.30 നു തിരുവാതിര. 5 നു വിജയദശമി ദിനത്തിൽ രാവിലെ 6.30 നു ഗ്രന്ഥപൂജ,  7.30 നു ഗ്രന്ഥം എടുക്കൽ, 9 മുതൽ വിദ്യാരംഭം, 9.30 മുതൽ സംഗീതാർച്ചന, ഉച്ചയ്ക്ക് 1 മുതൽ അന്നദാനം, വൈകിട്ട് 7 മുതൽ ഭക്തിഗാനാർച്ചന എന്നിവയുമുണ്ടാകും.

കൊട്ടോടി ∙ പേരടുക്കം ദുർഗാദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഒക്ടോബർ 3 ,4, 5 തീയതികളിൽ നടക്കും. 3ന് രാവിലെ 10ന് കലവറ നിറയ്ക്കൽ, 10.30ന് വിളക്ക് പൂജ, 11.30ന് ലളിതാ സഹസ്രനാമ പാരായണം, 1ന് അന്നദാനം, 6.30ന് നൃത്തസന്ധ്യ.  4ന് രാവിലെ 6.30 മുതൽ വാഹന പൂജ, 7.30ന് ഗ്രന്ഥപൂജ, 1ന് അന്നദാനം, 6.30ന് ഭജന. 5ന് രാവിലെ 8 ന് ‍വിദ്യാരംഭം, ഗ്രന്ഥപൂജ, 12.30ന് ഉച്ച പൂജ, 1ന് അന്നദാനം, നടയടയ്ക്കൽ.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com