ADVERTISEMENT

ബേക്കൽ ∙അറബികടലിന്റെ നിലക്കാത്ത ആരവം അകമ്പടിയായി, ലോക ടൂറിസം ദിനത്തിൽ ബേക്കൽകോട്ട ഇന്നലെ കേട്ടത് കോട്ടയുടെ സ്വന്തം കഥ! കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ് അംഗീകൃത ഗൈഡ് നിർമേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ചരിത്രകാരൻ ഡോ.സി.ബാലന്റെ നേതൃത്വത്തിലാണ് ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി പൈതൃക നടത്തം സംഘടിപ്പിച്ചത്. നൂറിലേറെ ടൂറിസം വിദ്യാർഥികൾ ഡോ.സി.ബാലന്റെ വാക്കുകൾക്ക് ആകാംഷയോടെ കാതോർത്തു.

ഡിടിപിസിയുടെയും ടൂറിസം ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ബേക്കൽ കോട്ടയിൽ ടൂറിസം ദിനത്തിന്റെ ഭാഗമായി ശുചീകരണവും നടന്നു. ക്ലീൻ ക്യാംപെയ്ൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷനായി. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ.കോളജ്, പെരിയ കേന്ദ്ര സർവകലാശാല, ചട്ടഞ്ചാൽ എംഐസി കോളജ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പെരിയ ഗവ.പോളിടെക്‌നിക് എന്നിവിടങ്ങളിലെ 150 വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ഹെറിറ്റേജ് വാക്കിൽ ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എം. ഹുസൈൻ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൺസർവേഷൻ അസിസ്റ്റന്റ് പി.വി.ഷാജു, ബിആർഡിസി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സെക്രട്ടറി ലിജോ ജോസഫ്, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ടി. ധന്യ,, ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ചെയർമാൻ ബി.എം.സാദിഖ്, ബേക്കൽ ടൂറിസം ഫ്രട്ടേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com