കാസർകോട് കാണാതെ ആഭ്യന്തര വിനോദ സഞ്ചാരികൾ

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങിളിലൊന്നായ പൊസഡിഗുംമ്പെയിൽ നിന്നുള്ള കാഴ്ച
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങിളിലൊന്നായ പൊസഡിഗുംമ്പെയിൽ നിന്നുള്ള കാഴ്ച
SHARE

കാസർകോട് ∙ കോവിഡിനു ശേഷം സംസ്ഥാനത്തേക്ക് വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകു മ്പോളും ജില്ല പിന്നിൽ തന്നെ. ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഈ വർഷം ഇതു വരെയുള്ള കണക്കെടുക്കുമ്പോൾ ഏറ്റവും കുറച്ചാളുകൾ എത്തിയിരിക്കുന്നത് കാസർകോട് ജില്ലയിലാണ്. 1,51,912 പേർ മാത്രമാണ് ജില്ലയിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം.

കണ്ണൂർ ജില്ലയിൽ 4 ലക്ഷം, വയനാട് 7 ലക്ഷം സന്ദർശകർ ഈ സമയത്തിനുള്ളിലെത്തിയിട്ടുണ്ട്. ജില്ലയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ കണക്കുകളും പ്രതീക്ഷ നൽകുന്നതല്ല. ഏറ്റവും പിന്നിലല്ലെങ്കിലും 157 വിദേശ സഞ്ചാരികൾ മാത്രമാണ് ഈ വർഷം ഇതുവരെ ജില്ല സന്ദർശിച്ചത്. സംസ്ഥാനത്താകെ ഒരു ലക്ഷം വിദേശ സഞ്ചാരികളെത്തിയപ്പോളാണ് കാസർകോട് 157 പേർ മാത്രമെത്തിയതിന്റെ സാഹചര്യം അധികൃതർ പരിശോധിക്കേണ്ടത്. 

കാണുന്നില്ലേ കാസർകോടിനെ

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രചാരണങ്ങൾക്കുമായി ഓരോ വർഷവും വലിയ തുക അധികൃതർ ചെലവിടുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതൊന്നും ജില്ലയ്ക്കു പുറത്തു നിന്നുള്ള സ​ഞ്ചാരികളെ ആകർഷിക്കുന്നില്ല. പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള ദൂരമാണു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ സഞ്ചാരികളും എറണാകുളം വിമാനത്താവളത്തി ലാണെത്തുക.

ഏതാനും ദിവസത്തെ യാത്രകൾ ക്രമീകരിക്കുമ്പോൾ അതു തെക്കൻ കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. കണ്ണൂർ വിമാനത്താവളം വന്നപ്പോൾ സഞ്ചാരികളെ ആകർഷിക്കാൻ വലിയ പദ്ധതികളൊക്കെ തയാറാക്കുമെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒന്നും നടന്നില്ല. അവധി ദിനങ്ങളിൽ‍ ജില്ലയിലെ ബീച്ചുകളിലെയും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും തിരക്കിന്റെ പ്രധാന കാരണം പ്രാദേശിക സഞ്ചാരികൾ മാത്രമാണ്. പ്രധാനപ്പെട്ട ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ മാത്രമാണു പുറത്തു നിന്ന് ആളുകളെത്തുന്നത്.

പൊസഡിഗുംബെ പോലെയുള്ള മലയോര കേന്ദ്രങ്ങളിലും ചെമ്പരിക്ക പോലെയുള്ള ബീച്ചുകളിലും കൂടുതൽ സൗകര്യമൊരുക്കണം. ബേക്കൽ കോട്ട, റെഡ്മൂൺ ബീച്ച്, റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ മാറ്റി നിർത്തിയാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മുതൽ പ്രശ്നങ്ങളുണ്ട്. വാഹന പാർക്കിങ്, പ്രാഥമിക സൗകര്യങ്ങൾ, മാലിന്യ നീക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചു കൂടുതൽ ആകർഷകമാക്കാനും കൃത്യമായി പ്രചാരണം നടത്താനും അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}