ADVERTISEMENT

ചെറുവത്തൂർ ∙ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റി, കൊട്ടാരക്കര ആശ്രയ സങ്കേതം അഭയകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാനതല ലഹരി വിരുദ്ധ സന്ദേശ യാത്ര ജനബോധൻ–2022ന് കാടങ്കോട് ഗവ.ഫിഷറീസ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം എം.രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഇ.വി.ഷാജി അധ്യക്ഷനായി. പ്രിൻസിപ്പൽ വി.പവിത്രൻ, പ്രധാനാധ്യാപിക കെ.ഹേമലത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ടി.കെ.രമ്യ, കലാജാഥ ലീഡർ കെ.ശാന്തശിവൻ, കെ.വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് ലഹരിമുക്ത നാടകവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ജൂൺ 29ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് തിരുവനന്തപുരത്ത് സന്ദേശ യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്. കേരളത്തിലെ 140അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും വിവിധ സ്കൂളുകൾ, കലാലയങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ലഹരിക്കെതിരായ ബോധവൽക്കരണം നടത്തി വരുന്ന സന്ദേശയാത്ര നാളെ ഗാന്ധിജയന്തി ദിനത്തിൽ ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയാകും.  മേജർ രവി, സിനിമാ താരം സിജു വിൽസൻ എന്നിവർ സംബന്ധിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി 10.30ന് ചെർക്കള ബസ്‍സ്റ്റാൻഡിൽ നിന്ന് ബഹുജന റാലി ആരംഭിക്കും. എ.കെ.എം അഷറഫ് എംഎൽഎ റാലി ഫ്ലാഗ്ഓഫ് ചെയ്യും. കലയപുരം ജോസ്, കെ.ശാന്തശിവൻ എന്നിവർ ലീഡർമാരായ ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ 20 അംഗങ്ങളാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com