ADVERTISEMENT

കാഞ്ഞങ്ങാട് ∙ കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചുവച്ച്, ഏറെ കൊതിച്ച് വാങ്ങിയ സൈക്കിൾ 5 മാസങ്ങൾക്ക് ശേഷം ആക്രി കടയിൽ നിന്നു മുഹമ്മദിനു തിരിച്ചു കിട്ടി. കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയായ 9 വയസ്സുകാരൻ മുഹമ്മദിന്റെ സൈക്കിൾ ആണ് തിരിച്ചു കിട്ടിയത്.  12,000 രൂപ വിലയുള്ള സൈക്കിൾ വീട്ടുമുറ്റത്ത് നിന്നാണ് മോഷണം പോയത്. സൈക്കിൾ തിരികെ തരണമെന്ന് അപേക്ഷിച്ച് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളിൽ സങ്കടം പങ്കുവച്ചിരുന്നു.

kasargod-cycle-theft-news

മാണിക്കോത്തെ ആക്രി കടയിലാണ് പിതാവ് അബ്ദുൽ സലാം സൈക്കിൾ കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ചതോടെ അവരെത്തി സൈക്കിൾ സ്റ്റേഷനിലേക്ക് മാറ്റി. കട ഉടമ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇദ്ദേഹം നാട്ടിലെത്തിയ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൈക്കിള്‍ മുഹമ്മദിന് നല്‍കും. മുഹമ്മദിന്റെ സങ്കടം മനോരമ വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്ത കണ്ട് ഒട്ടേറെ പേര്‍ സൈക്കിള്‍ വാങ്ങി നല്‍കാന്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും മുഹമ്മദും കുടുംബവും സ്വീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com