ADVERTISEMENT

കാസർകോട് ∙ കാറിൽ കടത്തുകയായിരുന്ന 311 ലീറ്റർ കർണാടക നിർമിത വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. ബംബ്രാണ കിദൂരിലെ ബി.മിതേഷ് (28) നെയാണു കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.കഴിഞ്ഞ ദിവസം രാത്രി 7.40ന് കുഡ്‍ലു പായിച്ചാലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണു കാറിൽ കടത്തുന്ന മദ്യം പിടികൂടിയത്.

മദ്യഷോപ്പുകൾ 2 ദിവസം അവധിയായതിനാൽ അനധികൃതമായി വിൽപന നടത്തുന്നതിനായി കർണാടകയിൽ നിന്നാണു മദ്യം  എത്തിച്ചത്  എന്നാണു പ്രതിയുടെ മൊഴി എന്നു എക്സൈസ് സംഘം  പറഞ്ഞു. പ്രിവന്റീവ് ഓഫിസർ എം.വി.സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.സാജൻ, സി.അജീഷ്, കെ.ആർ.പ്രജിത്ത്, പി.നിഷാദ്. പി.മനോജ്, വി.മഞ്ജുനാഥൻ, എൽ.മോഹനകുമാർ, പി.ശൈലേഷ്കുമാർ, ഡ്രൈവർ പി.വി.ദിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതി ഇതിനു മുൻപ് ഒട്ടേറെ തവണ മദ്യക്കടത്തിയതിനു പിടിയിലായിരുന്നു. പ്രതിക്കു മദ്യം സംഭരിച്ച് നൽകിയയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കർണാടക അതിർത്തിയിലെ താമസക്കാരനായ ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com