കാസർകോട് ജില്ലയിൽ ഇന്ന് (04-10-2022); അറിയാൻ, ഓർക്കാൻ

kasargod-ariyan-map
SHARE

അഭിമുഖം നടത്തും

കാസർകോട് ∙ 2019 ഡിസംബർ 11, 30 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) എൻസിഎ-എസ്‌സി, മുസ്‌ലിം (കാറ്റഗറി നമ്പർ. 373/19, 374/19), ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) എൻസിഎ-എൽസി / എഐ, ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 370/19, 371/19), ഹൈസ്‌കൂൾ ടീച്ചർ (നാച്വറൽ സയൻസ്) എൻസിഎ-എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 446/19) എന്നീ തസ്തികകളിലേക്ക് അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്ക് 12, 13, 14 തീയതികളിൽ പിഎസ്‌സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കി. ഡൗൺലോഡ് ചെയ്തെടുത്ത മെമ്മോയുമായി അഭിമുഖത്തിന് എത്തണമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

അധ്യാപക ഒഴിവ്

കാസർകോട്∙ ഇരിയണ്ണി ഗവ.വിഎച്ച്എസ്‍എസിൽ  വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമസ്ട്രി വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച 6ന് രാവിലെ 10.30ന് സ്‌കൂളിൽ.  

കാസർകോട് ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി ഫോർ ഗേൾസിൽ എച്ച്എസ്ടി മലയാളം ഒഴിവ്. അഭിമുഖം 6ന് 10.30 ന് സ്കൂളിൽ.

അപേക്ഷ ക്ഷണിച്ചു

കാസർകോട്∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു  കീഴിൽ പിആർഒ– പിആർഒ കം എൽഒ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 10ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വെബ്സൈറ്റ് www.arogyakeralam.gov.in  04672209466.

നീലേശ്വരം ∙ കേരള യോഗ അസോസിയേഷൻ നടത്തുന്ന ഒരു വർഷത്തെ യോഗ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എൽഎസ്എൽസി വിദ്യാഭ്യാസ യോഗ്യതയും പൊതു ആരോഗ്യവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ പ്രാക്ടിക്കൽ, തിയറി, പ്രാണായാമം, ബന്ധങ്ങൾ, മുദ്രകൾ, ഷഡ്ക്രിയകൾ എന്നിവ തുടങ്ങിയവ സിലബസിൽ ഉണ്ട്. ഞായറാഴ്ചകളിൽ ആണ് ക്ലാസുകൾ. 9495546047, 9495146780.

കാസർകോട് ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജില്ലാ ഓഫിസിൽ നിന്നു അംഗത്വം എടുത്ത് ഒരു വർഷം പൂർത്തിയായി അംശദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായതിനു ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ 31ന് അകമോ അല്ലെങ്കിൽ കോഴ്സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ ബോർഡിന്റെ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർക്ക് അപേക്ഷ നൽകണം. 0497–2970272.

കാസർകോട് ∙ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ 2018-19 മുതൽ 2020-21 വരെയുള്ള ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് ഓൺലൈൻ അപേക്ഷകരുടെ സമയപരിധി അവസാനിച്ചതിനാൽ ഇനിയും ക്ലെയിമുകൾ ലഭിക്കാനുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫിസുകളിൽ 31 വരെ നേരിട്ട് അപേക്ഷ നൽകാം. 04994–256162.

രചന മത്സരങ്ങൾ

കാസർകോട് ∙ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന രചന മത്സരങ്ങൾ 10ന് നടക്കും. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 9.30ന് ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ എത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA