മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന വിരകൾ; പെരിയടുക്കയിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു, വലഞ്ഞ് നാട്ടുകാർ

kasargod-african-snail
SHARE

ചൗക്കി ∙ പെരിയടുക്കയിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നത് കടുത്ത ദുരിതമായി. ഒച്ച് വ്യാപകമാകുന്നതോടെ കൃഷിനാശവും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. മനുഷ്യരിൽ മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാക്കാനുള്ള വിരകൾ ഒച്ചുകളുടെ സ്രവത്തിൽ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നേരം ഇരുളുമ്പോളാണ് ഒച്ചുകൾ പ്രത്യക്ഷപ്പെടുന്നത്. ജലസംഭരണികളിൽ ശുദ്ധജല സ്രോതസ്സുകൾ മലിനമാക്കുന്നു. 

ശുചിമുറികളിലും അടുക്കളകളിലും വരെ കൂട്ടമായി എത്തുന്നു. വെള്ളത്തിന്റെ ടാപ്പുകളിലും സംഭരണ ടാങ്കുകളിലും കെട്ടിടത്തിനകത്ത് ഭിത്തിയിലും ഒരു പൊട്ട് പോലെ കാണുകയും പിന്നീട് വലുപ്പത്തിൽ ഒച്ച് പുറത്തിറങ്ങുകയും ചെയ്യുന്നതാണ് സ്ഥിതി.  തെങ്ങ്, കമുക് തുടങ്ങിയവയിലും വരെ കാണാം. ആഫ്രിക്കൻ ഒച്ച് ശല്യം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട്  സാമൂഹിക പ്രവർത്തകൻ കരീം കമ്പാർ അധികൃതർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}