ADVERTISEMENT

മുണ്ടോട്ട് ∙ മടിക്കൈ പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.സത്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൻ.ഖാദർ അധ്യക്ഷത വഹിച്ചു. കെ.വി.പ്രമോദ്, കെ.വി.ഷൈലജ എന്നിവർ പ്രസംഗിച്ചു.ഡോ.റൂബി അഗസ്റ്റിൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ ഡോ.സദാവ് എന്നിവർ നേതൃത്വം നൽകി. കുത്തിവയ്പ് എടുത്ത വളർത്തുനായ്ക്കൾക്ക് ലൈസൻസും നൽകി. 

7ന് പൂത്തക്കാല‍് മൃഗാശുപത്രി, 8ന് അമ്പലത്തറ വായനശാലയ്ക്കു സമീപം, 10ന് മൂന്നുറോഡിനു സമീപം, 11ന് കക്കാട്ട് സഹൃദയ വായനശാല, 12ന് മടിക്കൈ മൃഗാശുപത്രി, 13ന് എരിക്കുളം മൃഗാശുപത്രി, 14ന് കാലിച്ചാംപൊതി ഗ്രൗണ്ട്, 15ന് തീയർപാലം പാട്യം ക്ലബ്, 16ന് ബങ്കളം മൃഗാശുപത്രി, 17ന് വാഴക്കോട്ട് ക്ഷേത്രസമീപം, 18ന് കാഞ്ഞിരപ്പൊയിൽ മൃഗാശുപത്രി, 19ന് മലപ്പച്ചേരി നഴ്സറി സ്കൂൾ സമീപം എന്നിവിടങ്ങളിലും ക്യാംപ് ഉണ്ടാകും. രാവിലെ 10 മുതൽ 12 വരെയാണ് ക്യാംപ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com