വന്യമൃഗങ്ങളിൽ നിന്നു ജീവനും കൃഷിക്കും സംരക്ഷണം നൽകണം: എൻസിപി

idukki news
SHARE

കാഞ്ഞങ്ങാട് ∙ മലയോര മേഖലയിലെയും വനാതിർത്തിയിലെയും ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകാൻ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പ്രത്യേക സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും എൻസിപി ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിലും കൃഷിനാശത്തിലും ജനങ്ങൾ ആശങ്കാകുലരാണ്. 

വന്യജീവി ആക്രമണവും കൃഷി നാശവും തടയുവാൻ വനം വകുപ്പ് നടപടി എടുക്കുന്നുണ്ട്. എന്നാൽ വനാതിർത്തിയിലെ ജനങ്ങൾക്ക് സൗജന്യ പ്രീമിയത്തിൽ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിര തീരുമാനം എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ദേവദാസ്, ട്രഷറർ ബെന്നി നാഗമറ്റം എന്നിവർ പ്രസംഗിച്ചു. 

സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഭാരവാഹി പട്ടികയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് പുതിയ ജില്ലാ ജനറൽ സെക്രട്ടറിമാരെയും ഒരു വൈസ് പ്രസിഡന്റിനെയും ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചു. രാജു കൊയ്യൻ (വൈ.പ്രസി), എ.വി.അശോകൻ കാടങ്കോട്, പി.സി.സീനത്ത് ചെറുവത്തൂർ, വസന്തകുമാർ കാട്ടുകുളങ്ങര, സുകുമാരൻ ഉദിനൂർ, ദാമോദരൻ ബെള്ളികെ മുള്ളേരിയ, എ.ടി.വിജയൻ ബദിയടുക്ക, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, ഒ.കെ.ബാലകൃഷ്ണൻ വലിയ പറമ്പ, ഗിരിജ (ജന.സെക്ര).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS