കാസർകോട് ജില്ലയിൽ ഇന്ന് (24-11-2022); അറിയാൻ, ഓർക്കാൻ

kasargod-map
SHARE

ജില്ലാതല പാഠ്യപദ്ധതി ചർച്ച ഇന്ന്

കാസർകോട് ∙ കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലാതല പാഠ്യപദ്ധതി ചർച്ച് ഇന്ന് രാവിലെ 10ന് ടിഐഎച്ച്എസ്എസ് നായന്മാർമൂലയിൽ നടക്കും.

പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് ll (കാറ്റഗറി നമ്പർ. 99/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു.

പിഎസ്‌സി സാധ്യതാ പട്ടിക 

ജില്ലയിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റികൽ അസിസ്റ്റന്റ് ഗ്രേഡ് ll /സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് ll (കാറ്റഗറി നമ്പർ. 39/2020) തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു.

സ്കോളർഷിപ്പിന് അപേക്ഷിക്കാം

കാസർകോട് ∙ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കു ജില്ലാതലത്തിൽ ഈ വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകുന്ന ക്ഷേമനിധി അംഗം ക്ഷേമനിധിയിൽ സജീവ അംഗത്വം നിലനിർത്തുന്നവരും ടിക്കറ്റ് വിൽപന നടത്തുന്നവരും ആയിരിക്കണം. ടിക്കറ്റ് അക്കൗണ്ട് ബുക്ക് പരിശോധനയ്ക്കു ഹാജരാക്കണം. 04994–256404.

സ്പോട് അഡ്‌മിഷൻ 29ന്

പെരിയ ∙  ഗവ.പോളിടെക്നിക്ക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനത്തിനായുള്ള അവസാന ഘട്ട സ്പോട് അഡ്മിഷൻ കൗൺസിലിങ്  29ന്  9  മുതൽ പെരിയ പോളിടെക്നിക്കിൽ നടക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് സ്ട്രീം ഒന്ന് റാങ്ക് പട്ടികയിലുൾപ്പെട്ടവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും  ഇതിനകം പ്രവേശനം നേടിയവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും സ്പോട് അഡ്‌മിഷനിൽ പങ്കെടുക്കാം. 9495373926, 7907729911.

ജില്ലാതല ക്വിസ് 27ന് മീങ്ങോത്ത്

പെരിയ ∙  ജില്ലാ ക്വിസ് അസോസിയേഷൻ മീങ്ങോത്ത് പ്രവാസി ലൈബ്രറി അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാതല ക്വിസ് നടത്തും. 27ന് 10ന് മീങ്ങോത്ത് പ്രവാസി ലൈബ്രറി അസോസിയേഷൻ ഹാളിൽ ‘ലോകകപ്പ് ഫുട്ബോൾ ചരിത്ര വിശേഷങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിൽ എൽപി, യുപി, ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി 2 പേരുടെ ടീമിനു പങ്കെടുക്കാം. താൽപര്യമുള്ളവർ  26നു മുൻപായി പേരു നൽകണം. 9400850615, 9645880456

ഡോക്ടർമാരുടെ ഒഴിവ്

കാഞ്ഞങ്ങാട് ∙ ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡോക്ടർമാരുടെ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ എംബിബിഎസ് യോഗ്യത, ടിസിഎംസി റജിസ്‌ട്രേഷൻ ഉള്ളവർ ആയിരിക്കണം. അഭിമുഖം നാളെ 11ന് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ. 0467–2203118.

താൽക്കാലിക ഒഴിവ്

എളേരിത്തട്ട് ∙ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസിന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 29ന് 11ന് പ്രിൻസിപ്പൽ ചേംബറിൽ.

സീറ്റ് ഒഴിവ്

നീലേശ്വരം ∙ കിനാനൂർ - കരിന്തളം ഗവ.കോളജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ(ബിഎ ഇംഗ്ലിഷ്, ബിഎസ്‍സി ബോട്ടണി) സീറ്റ് ഒഴിവ്. ഇന്ന് 5ന് അകം കോളജിൽ അപേക്ഷ നൽകണം. 0467–2235955.

മഞ്ചേശ്വരം ∙ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ സീറ്റ് ഒഴിവ്. 28ന് 10ന് അകം കോളജ് ഓഫിസിൽ അപേക്ഷ നൽകണം. 04998–272670.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA