ADVERTISEMENT

ചെറുവത്തൂർ ∙ മഴവിൽ മനോരമയിലെ മറിമായം പരിപാടിയിലെ തന്മയത്വത്തോടു കൂടിയ അഭിനയം പരിഗണിച്ചു മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിന് അർഹനായ ഉണ്ണിരാജ് ചെറുവത്തൂർ മിനി സ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയതാരമാണ്. സ്കൂൾ, കോളജ് കലോത്സവ വേദികളിൽ നാടകം, മൂകാഭിനയം, സ്കിറ്റ് എന്നിവ അവതരിപ്പിക്കുവാൻ നീണ്ട 20 വർഷം കുട്ടികളെ പരിശീലിപ്പിച്ചതിനു ശേഷമാണ് ഉണ്ണിരാജ് മഴവിൽ മനോരമയുടെ ഹാസ്യ പരമ്പരയിൽ എത്തി പ്രശസ്തനാകുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന സിനിമയിലെ ചെറിയ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണു താരത്തിന്റെ സിനിമാ അരങ്ങേറ്റം. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കവി രാജേഷ് അമ്പലത്തറ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലും നല്ല പ്രകടനം കാഴ്ച വച്ചു. ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടനും തിളങ്ങി. ഓട്ടോറിക്ഷ, പുഴയമ്മ, പ്രണയ മീനുകളുടെ കടൽ, അരവിന്ദന്റെ അതിഥികൾ, ചന്ദ്രഗിരി, വെള്ളം, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. ജീവിത ചുറ്റുപാടുകൾ കൊണ്ട് ഒരുപാട് അനുഭവങ്ങൾ ഉള്ളതിനാൽ അഭിനയിക്കാറില്ല പെരുമാറുകയാണ് ചെയ്യാറെന്ന് ഉണ്ണിരാജ് പറയാറുണ്ട്. ചെറുവത്തൂർ കൊവ്വലിലെ പരേതനായ കണ്ണൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്. സിന്ധുവാണ് ഭാര്യ. മക്കൾ: ആദിത്യരാജ്, ധൻവിൻരാജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com