ADVERTISEMENT

കാഞ്ഞങ്ങാട്∙ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തിളങ്ങി കാസർകോടിന്റെ താരങ്ങൾ. അമ്മയുടെയും മകന്റെയും കഥ പറഞ്ഞ ‘വീട്ടിലേക്ക്’ എന്ന ഹ്രസ്വചിത്രമാണ് മേളയിൽ ഏറെ ശ്രദ്ധ നേടിയത്. നിറഞ്ഞ സദസ്സിൽ നടന്ന ചിത്രത്തിന്റെ പ്രദർശനം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കാസർകോട് ജില്ലയിൽ ഉള്ളവരാണ് ചിത്രത്തിൽ അഭിനയിച്ചവരെല്ലാം. 26 മിനിറ്റ് ഉള്ള ഹ്രസ്വ ചിത്രം ജില്ലയിലെ ബദിയടുക്കയിലാണ് ചിത്രീകരിച്ചത്. 

കാഞ്ഞങ്ങാട് സി.നാരായണൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകളും ‘തിങ്കളാഴ്ച നിശ്ചയ’ത്തിലെ നായികയുമായ അനഘ നാരായണൻ, അട്ടേങ്ങാനത്തെ അമ്മിണി ചന്ദ്രാലയം, കോട്ടിക്കുളത്തെ മിനി ഷൈൻ, ഗോവിന്ദ രാജ് വെള്ളിക്കോത്ത്, ഡോ. ദ്രുഹിൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. കൊല്ലം സ്വദേശിയായ അഖിൽ ദേവ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com