ADVERTISEMENT

കാ‍ഞ്ഞങ്ങാട് ∙ കോവിഡിനു ശേഷം ഹൊസ്ദുർഗ് താലൂക്കിൽ നടക്കുന്ന ആദ്യത്തെ വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനമാണ് തെയ്യംകെട്ടിനൊരുങ്ങുന്നത്. 2023 മാർച്ച്  10 മുതൽ 12 വരെയാണ് ചടങ്ങുകൾ.  നേരത്തെ 2020 മാർച്ച് 20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരുന്ന തെയ്യംകെട്ടുത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കൂവം അളക്കൽ ചടങ്ങും നടത്തി കലവറ നിറയ്ക്കലിനൊരുങ്ങുന്നതിനിടെയാണ് കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇതോടെ തെയ്യംകെട്ട് മാറ്റിവെക്കുകയായിരുന്നു.

ഇക്കുറി മാർച്ച് 4 ന് കൂവം അളക്കൽ, മാർച്ച് 10 നു രാവിലെ കലവറ നിറയ്ക്കൽ, അന്നു വൈകിട്ട് തെയ്യംകൂടൽ, 11 ന് രാത്രി ബപ്പിടൽ, 12 നു വയനാട്ട് കുലവൻ പുറപ്പാട് എന്നിങ്ങനെയാണ് ഉത്സവ ക്രമീകരണം. ചടങ്ങുകൾ ഗരിമയോടെ നടക്കുമെങ്കിലും നടത്തിപ്പിലെ ആർഭാടം പരമാവധി കുറയ്ക്കും. 

നിലവിലുള്ള ആഘോഷ കമ്മിറ്റിയുടെ പുനരുജ്ജീവനത്തിനായി ഭാരവാഹികളുടെയും നാട്ടുകാരുടെയും യോഗം ഇന്നു വൈകിട്ടു 3 നു തറവാട് മുറ്റത്ത് ചേരുമെന്നു ആഘോഷ കമ്മിറ്റി ചെയർമാൻ വേണുരാജ് നമ്പ്യാർ കോടോത്ത്, വർക്കിങ് ചെയർമാൻ എം.അരവിന്ദാക്ഷൻ നായർ, ജനറൽ കൺവീനർ ടി.പി.കുഞ്ഞിക്കണ്ണൻ, ട്രഷറർ കെ.ഗോപി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com