ADVERTISEMENT

കൊളത്തൂർ ∙ ചെറിയൊരു മഴ പെയ്താൽ കൂരയ്ക്കുള്ളിൽ വെള്ളം നിറയുന്ന ഷെഡിൽ കൂട്ടിനു ആരുമില്ലാത്ത സി.ഭവാനിയമ്മയ്ക്ക് ലൈഫ് മിഷനിൽ അനുവദിച്ച വീട് ലഭിക്കുന്നില്ലെന്ന് പരാതി. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ–പയറ്റിയാൽ–അള്ളപ്പംക്കോടിൽ ഭവാനിയമ്മ താമസിക്കുന്നത്. 63 വയസ്സുള്ള ഭവാനിയമ്മ ജീവിത പങ്കാളി മരിച്ചതോടെയാണ് ദുരിതത്തിലായത്. ഉണ്ടായിരുന്ന സ്ഥലവും വീടും ഭർത്താവിന്റെ ആദ്യ ഭാര്യയുടെ മക്കൾ അവകാശികളായി.

ഭവാനിയമ്മയുടെ ദുർസ്ഥിതി മനസ്സിലാക്കി ബേഡഡുക്ക പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ ജനമൈത്രി 4 സെന്റ് ഭൂമി പെർളടുക്കത്ത് പതിച്ചു നൽകി. പിന്നീട് ലൈഫ് മിഷൻ പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന കടമ്പകൾ കടന്നതോടെ വീടെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. 

എന്നാൽ ലൈഫ് മിഷനിൽ പദ്ധതി പ്രകാരം ആരംഭിക്കേണ്ട നിർമാണ പ്രവൃത്തികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. പഞ്ചായത്തിൽ ബന്ധപ്പെട്ടപ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫണ്ട് കുറവായതിനാൽ കാലതാമസം എടുക്കുമെന്നാണ് പറഞ്ഞത്. അടുത്ത് മഴക്കാലത്തിനു മുൻപെങ്കിലും നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ഏതു നിമിഷവും തകർന്നു വീഴാവുന്ന അടച്ചുറപ്പില്ലാത്ത ഷെഡിൽ ഭവാനിയമ്മയ്ക്ക് കഴിയേണ്ടി വരും. വീടിനായി ജില്ലാ കലക്ടർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ഭവാനിയമ്മ.

ലൈഫ് മിഷൻ പദ്ധതി പട്ടികയിൽ സി.ഭവാനി ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്. നിലവിലുള്ള ലിസ്റ്റിൽ ഉള്ളവർക്കു വീട് നൽകാൻ ആരംഭിച്ചിട്ടില്ല. വകയിരുത്തിയ ഫണ്ടിന് അനുസരിച്ച് വീട് നിർമാണം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com