ADVERTISEMENT

തൃക്കരിപ്പൂർ ∙ വയനാട്ടു കുലവൻ കണ്ടതിനാൽ ‘കണ്ടനാർ കേളൻ’ എന്നു പേരു ചാർത്തിക്കിട്ടിയ കണ്ടനാർ കേളൻ തെയ്യം പടന്നക്കടപ്പുറം കുതിരുമ്മൽ തറവാട് ദേവസ്ഥാനം കളിയാട്ടത്തിൽ അഗ്നിയിൽ ചുവടു വച്ചു ഭക്തജനങ്ങളെ ആരവത്തിലാഴ്ത്തി. പുറപ്പാടിനു ശേഷം തറവാട്ടു മുറ്റത്തു നടനം തുടങ്ങിയ കണ്ടനാർ കേളൻ കോലം

ആളിപ്പടർന്ന അഗ്നിക്കു മധ്യത്തിലൂടെ നർത്തനമാടിയ രംഗം ഐതിഹ്യത്തിലെ ചന്തമേറിയ കാഴ്ചയായി. പുരാവൃത്തത്തിൽ പ്രാദേശിക ഭാവമുള്ള തെയ്യമാണ് കണ്ടനാർ കേളൻ.രാമന്തളി പ്രദേശവുമായി ബന്ധപ്പെട്ടതാണു കേളന്റെ ചരിത്രം. വനം തീയിട്ടതിനിടയിൽ വെന്തെരിഞ്ഞു വെണ്ണീറായി കിടന്ന കേളന്റെ ശരീരം വയനാട്ടു കുലവൻ കാണുകയും വെണ്ണീരിൽ പിൻകാലു കൊണ്ടു അടിച്ചു പുനർജന്മം നൽകുകയും ദൈവക്കരുവായി മാറുകയും ചെയ്തുവെന്നു തോറ്റം.

ഞാൻ കണ്ടതിനാൽ നീ കണ്ടനാർ കേളൻ എന്നു പ്രശസ്തനാകുമെന്നു വയനാട്ടു കുലവൻ ചൊല്ലിയതിനാലാണ് ഈ പേരിൽ അഗ്നിയിൽ നൃത്തം ചവിട്ടി, കണ്ടനാർ കേളന്റെ തെയ്യാട്ടമെന്നും ചരിത്രം. വിവിധ ദിക്കുകളിൽ നിന്ന് ഒട്ടേറെ പേരാണ് ഈ അപൂർവ തെയ്യക്കോലത്തെ കാണാൻ പടന്നക്കടപ്പുറം തീരത്ത് എത്തിയത്. വിവിധ തെയ്യക്കോലങ്ങൾ കളിയാട്ടത്തിൽ അരങ്ങിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com