ADVERTISEMENT

കാസർകോട് ∙ താൽക്കാലിക ജീവനക്കാരുടെ സേവനം നീട്ടി നൽകാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും സർക്കാർ ഉത്തരവ്. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷനുകളിലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഉള്ള തരം മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനാണ് ഈ നിയമനം.

നിലവിലുള്ള ജീവനക്കാരുടെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടും. ഈ ആവശ്യത്തിനായി പുതിയ നിയമനം നടത്തുന്ന പക്ഷം വീണ്ടും പരിശീലനം നൽകി പുതിയ ആളുകളെ നിയമിക്കുന്നതു ശ്രമകരമാണെന്ന് ഉത്തരവിൽ പരാമർശം ഉണ്ട്. സാങ്കേതിക വിഷയങ്ങൾ സംബന്ധിച്ചും പരിശീലനം നൽകി നിയമിച്ചവരെ നിലവിലെ 179 ദിവസത്തെ സേവനകാലാവധി പൂർത്തിയാകുന്ന മുറയ്ക്കു ഹ്രസ്വകാലത്തേക്ക് വിടുതൽ ചെയ്ത ശേഷം 6 മാസത്തേക്കു കൂടി പുനർനിയമിക്കും.

ജൂനിയർ സൂപ്രണ്ടുമാരെ സിലക്ട് ലിസ്റ്റിൽ നിന്നു താൽക്കാലികമായി ഉദ്യോഗക്കയറ്റം നൽകി നിയമിക്കും. 5000ൽ അധികം അപേക്ഷകളുള്ള 9 റവന്യൂ ഡിവിഷൻ ഓഫിസുകളിൽ 1 ജൂനിയർ സൂപ്രണ്ട്, 4 ക്ലാർക്ക്, 1 ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ ക്രമത്തിൽ നിയമിക്കും. 2000 - 5000 അപേക്ഷകൾ തീർപ്പാക്കാനുള്ള 9 ആർഡിഒ ഓഫിസുകളിൽ 1 ജൂനിയർ സൂപ്രണ്ട്, 2 ക്ലാർക്ക്,1 ഡേറ്റ എൻട്രി ഓപ്പറേറ്റർ, 1000 - 2000 അപേക്ഷകൾ തീർപ്പാക്കാനുള്ള 5 ഓഫിസുകളിൽ 2 ക്ലാർക്ക്, 1 ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്ന ക്രമത്തിൽ നിയമിക്കണം.

5000നു മുകളിലും 2000- 5000 അപേക്ഷകൾ തീർപ്പാക്കാനുള്ള ആർഡിഒ പരിധിയിൽ വരുന്ന 51 താലൂക്കുകളിൽ 1 ക്ലാർക്ക്, 3 സർവേയർ, 100ലേറെ അപേക്ഷകളുള്ള വില്ലേജുകളിൽ 1 ക്ലാർക്ക്, 1000ത്തിൽ കുറവുള്ള 4 ആർഡിഒ ഓഫിസിൽ നിലവിലുള്ള സ്റ്റാഫിനു പുറമേ വകുപ്പിനുള്ളിൽ തന്നെ അധിക ജീവനക്കാരെ നിയമിക്കണം എന്നും ഉത്തരവിലുണ്ട്. 17257 ഓഫ്‌ലൈൻ അപേക്ഷകളും 151921 ഓൺലൈൻ അപേക്ഷകളും തരം മാറ്റാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com