ADVERTISEMENT

കാഞ്ഞങ്ങാട് ∙ ട്രെയിൻ വരുന്നതറിഞ്ഞിട്ടും റെയിൽപാളത്തിലിരുന്ന യുവാവു മാറിയില്ല. ഇത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വണ്ടി നിർത്തി. ഉച്ചതിരിഞ്ഞ് രണ്ടോടെ കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിനു സമീപമാണു സംഭവം നടന്നത്.

കണ്ണൂരിൽ നിന്നു കാസർകോട്ടേക്കു പോയ ഗുഡ്സ് ട്രെയിൻ വരുന്നതു കണ്ടിട്ടും മാറാതെ യുവാവ് അവിടെ തന്നെ ഇരിക്കുകയായിരുന്നു. ഇതു ശ്രദ്ധിച്ച ലോക്കോപൈലറ്റ് വേഗം കുറച്ചു. തുടർന്ന് ഇയാൾ എഴുന്നേറ്റ് ട്രാക്കിനു പടിഞ്ഞാറുഭാഗത്തേക്ക്  ഓടി. അൽപനേരം നിർത്തിയിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു.

വിവരമറിഞ്ഞ് റെയിൽവേ സുരക്ഷാസേന സ്ഥലത്തെത്തി യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തു. അപ്പോൾ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചതെന്നും മുഷിഞ്ഞ വസ്ത്രം ധരിച്ചു കൈയിൽ ഒരു കുപ്പി വെള്ളവുമായി നടന്ന 30ൽ താഴെ പ്രായം തോന്നിക്കുന്ന യുവാവിനു മാനസിക വെല്ലുവിളിയുണ്ടെന്നു തോന്നിയതിനാൽ വിട്ടയച്ചെന്നും സുരക്ഷാസേന അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com