ADVERTISEMENT

വായ്പ അടച്ച് തീർക്കണം

കാസർകോട് ∙  ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സിബിസി/പാറ്റേൺ പദ്ധതി പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ബോർഡിൽ നിന്നു വായ്പ എടുത്തു കുടിശ്ശിക വരുത്തിയവർ നോട്ടിസ് കിട്ടി 15 ദിവസത്തിനകം അടച്ചു തീർക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് റവന്യൂ റിക്കവറി നടപടികൾ കൈക്കൊള്ളും. 0467 2200585.

സാഗർമിത്ര അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ പ്രധാനമന്ത്രി മത്സ്യ സമ്പാദ്യ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ കീഴിൽ വരുന്ന സാഗർ മിത്ര പദ്ധതിയിലേക്കു കരാർ അടിസ്ഥാനത്തിൽ മഞ്ചേശ്വരം, കുമ്പള, കാസർകോട് പ്രദേശങ്ങളിലെ  ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം. പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൻ പ്രാഗത്ഭ്യമുള്ളവരും കംപ്യൂട്ടർ അറിവ് ഉള്ളവരുമായിരിക്കണം.

പ്രായപരിധി 35 വയസ്സ്. മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്തോ സമീപ പ്രദേശത്തോ താമസിക്കുന്നവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പകർപ്പ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 6ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. 0467 2202537.

ആട് വളർത്തൽ പരിശീലനം

കാസർകോട് ∙ കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ 6,7 തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ കർഷകർ  5നകം പേര് രജിസ്റ്റർ ചെയ്യണം. 04972 763473.

മെഡിക്കൽ ഓഫിസർ ഒഴിവ്

കാസർകോട് ∙ ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ മെഡിക്കൽ ഓഫിസർ(മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്. അഭിമുഖം 3ന് 10നു ജില്ലാ ആരോഗ്യ കേരളം ഓഫിസിൽ. 0467–2209466.

ക്ലർക്ക് ഒഴിവ്

പൈവളിഗെ ∙ പഞ്ചായത്തിൽ എൽഎസ്ജിഡി എൻജിനീയറിങ് സെക്‌ഷനിൽ ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്. അഭിമുഖം ഇന്ന് 11ന് പഞ്ചായത്തിൽ. 04998–205028.

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ ജില്ലാ പഞ്ചായത്തിന്റെ നടപ്പ് വാർഷിക പദ്ധതി പ്രകാരം ജെസിബി, ഡ്രോൺ പറത്തൽ, തേനീച്ച വളർത്തൽ, കൂൺകൃഷി, ഹെവി വെഹിക്കിൾ പരിശീലനം നൽകുന്നതിനായി അംഗീകൃത പരിശീലന കേന്ദ്രത്തിന്റെ ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 6ന് വൈകിട്ട് 4നകം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ രേഖകൾ സഹിതം അപേക്ഷ നൽകണം. 04994 256162.

കാസർകോട് ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്ആർസി കമ്യൂണിറ്റി കോളജ് 2023 ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് 31 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താംതരം. കംപ്യൂട്ടർ നിയന്ത്രിത സ്റ്റേജ് ലൈറ്റിങ്, ഇന്റീരിയർ ലൈറ്റിങ്, ടെലിവിഷൻ പ്രൊഡക്ഷൻ ലൈറ്റിങ്, ആംബിയൻസ് ലൈറ്റിങ്, ആർക്കി ടെക്ചറൽ ലൈറ്റിങ്, എന്നിങ്ങനെ ലൈറ്റിങ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിങ് കൺസോളിൽ പരിശീലനവും നൽകും. 6 മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന് തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തും.  8281114464.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com