പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് സമൂഹം: മന്ത്രി വി.ശിവൻകുട്ടി

കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു.
കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു.
SHARE

ചെറുവത്തൂർ ∙ പൊതുവിദ്യാഭ്യാസ ധാരയുടെ കരുത്ത് പൊതു സമൂഹമാണെന്നു മന്ത്രി വി.ശിവൻകുട്ടി. കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2.41 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. സ്കൂളിൽ ഒരുക്കിയ ലഹരി വിരുദ്ധ ചുമർ ചിത്രത്തിന്റെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ ച‍ടങ്ങിൽ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് നോർത്ത് റീജിയൻ സൂപ്രണ്ടിങ് എൻജിനീയർ എ.മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത് ഉപഹാര സമർപ്പണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വല്ലി, പഞ്ചായത്തംഗങ്ങളായ കെ.രമണി, സി.കെ.റഹ്മത്ത്, എം.ടി.പി.ബുഷ്റ, ഹയർ സെക്കൻഡറി കോ–ഓർഡിനേറ്റർ പി.വി.ശശി, കാഞ്ഞങ്ങാട് ഡിഇഒ എം.സുരേഷ് കുമാർ, ചെറുവത്തൂർ എഇഒ കെ.വി.രാമകൃഷ്ണൻ, പ്രിൻസിപ്പൽ വി.പവിത്രൻ, പ്രധാനാധ്യാപിക കെ.ഹേമലത, പിടിഎ പ്രസിഡന്റ് ഇ.വി.ഷാജി, എസ്എംസി ചെയർമാൻ ടി.വി.റിയാസ്, മദർ പിടിഎ പ്രസിഡന്റ് കെ.സവിത, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി കൃഷ്ണൻ, പൂർവ വിദ്യാർഥി സംഘടന ചെയർമാൻ ഡി.എം.സുകുമാരൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ടി.കെ.രമ്യ, വി.വി.രമേശൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സുധാകരൻ, എ.വി.വിനോദ് കുമാർ, ടി.സി.അബ്ദുൽ സലാം ഹാജി, എ.അമ്പുഞ്ഞി, വി.വി.കൃഷ്ണൻ, ടി.വി.വിജയൻ, എ.സി.മുഹമ്മദ് ഹാജി, പി.രാജീവൻ, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ, കെ.ഇ.രാജേഷ്, എം.എ.അബ്ദുൽ ബഷീർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS