37 വർഷം മുൻപ് ഒരുമിച്ചു താമസം തുടങ്ങി, മക്കൾ വിവാഹത്തിന് എത്തിയില്ല; രാജപുരത്തെ കല്യാണകൗതുകം

ചോമണ്ണ നായ്ക്കും ഓമനയും  വിവാഹിതരായപ്പോൾ.
ചോമണ്ണ നായ്ക്കും ഓമനയും വിവാഹിതരായപ്പോൾ.
SHARE

രാജപുരം ∙ ചോമണ്ണൻ നായ്ക്കിന്റെയും ഓമനയുടെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിൽ പങ്കെടുക്കേണ്ട മൂന്നുപേർ എന്നാൽ വിവാഹത്തിന് എത്തിയില്ല. ആചാരമനുസരിച്ച് മാതാപിതാക്കളുടെ കല്യാണത്തിനു മക്കൾ പങ്കെടുക്കരുത് എന്നതായിരുന്നു കാരണം. ജോലി സ്ഥലത്തു വച്ചു കണ്ട് പ്രണയിച്ച ഇരുവരും 37 വർഷം മുൻപ് ഒരുമിച്ചു താമസം തുടങ്ങിയതാണെങ്കിലും വിവാഹം കഴിച്ചിരുന്നില്ല.

ഇവർക്ക് 3 മക്കളുമുണ്ട്. ഇവരുടെയും വിവാഹം കഴിഞ്ഞതാണ്.ദീർഘകാലം ഒരുമിച്ചു ജീവിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരും വരണമാല്യം ചാർത്താൻ നിശ്ചയിച്ചത്. സമുദായ ആചാര പ്രകാരം പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തിൽ ധാരാ കല്യാണം നടത്തുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹത്തിനു സാക്ഷികളാകാൻ പക്ഷേ, മക്കൾക്കു കഴിഞ്ഞില്ല. ആചാരമനുവദിക്കാത്തതിനാ‍ൽ അതു വേണ്ടന്നു വയ്ക്കുകയായിരുന്നു.

പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാഠി സമുദായത്തിൽപെട്ട ചോമണ്ണൻ നായ്ക്കിന് 65 വയസ്സും ഓമനയ്ക്ക് 58 വയസ്സുമുണ്ട്.സഹോദരൻ അണ്ണയ്യ നായ്ക്കരാണു പിതാവിന്റെ സ്ഥാനത്ത് ഓമനയെ വരനു കൈപിടിച്ച് ഏൽപിച്ചത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു. ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ പനത്തടി പഞ്ചായത്ത് വീടും അനുവദിച്ചു എന്നറിഞ്ഞത് ഇരട്ടിമധുരമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS