ADVERTISEMENT

വായ്പാ കുടിശിക അടച്ചു തീർക്കണം

കാസർകോട് ∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സിബിസി / പാറ്റേൺ പദ്ധതി പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി ബോർഡിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം അടച്ചു തീർക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ റവന്യു റിക്കവറി നടപടികൾ കൈക്കൊള്ളും. 0467–2200585.

വിദ്യാഭ്യാസ ധനസഹായം

കാസർകോട് ∙ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മേയ് 31ന് 2 വർഷം പൂർത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണു ധനസഹായത്തിന് അർഹത. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കുമെന്ന് റീജനൽ ഓഫിസർ അറിയിച്ചു.

ജോലി ഒഴിവ്

കാസർകോട് ∙ ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ അഡോളസന്റ് ഹെൽത്ത് കൗൺസിലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്. അപേക്ഷകർ യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ 12ന് 5ന് അകം നൽകണം. 0467–2209466. www.arogyakeralam.gov.in 

റേഷൻ നാളെ വരെ

കാസർകോട് ∙ നവംബറിലെ റേഷൻ നാളെ വരെ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

ഓഫിസ് അസിസ്റ്റന്റ് നിയമനം

ബേക്കൽ ∙  തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫിസ് അസിസ്റ്റന്റിനെ  നിയമിക്കും. കൂടിക്കാഴ്ച 3 ന് 11ന് നടക്കും. ഫോൺ: 9947231980, 9847698604.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com