ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയിലാദ്യമായി ചിന്നക്കുയിലിനെ (ലെസർ കുക്കൂ) കണ്ടെത്തി. രാവണീശ്വരത്തു നിന്ന് എം.ഹരീഷ് ബാബുവാണ് ചിന്നക്കുയിലിനെ കണ്ടെത്തിയത്. പക്ഷികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാകുന്ന ഇ–ബേഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 26 റിപ്പോർട്ടുകൾ മാത്രമാണ് ചിന്നക്കുയിലിനെക്കുറിച്ചുള്ളത്. കണ്ണിനു ചുറ്റും മഞ്ഞ നിറമുള്ള വളയമുണ്ട്, കൃഷ്ണമണി ഇരുണ്ട നിറത്തിലാണ്, നെഞ്ചിലും അടിവയറിലും വീതികൂടിയ ഇരുണ്ട വരകളും ഇവയുടെ പ്രത്യേകതയാണ്.

പേരു പോലെ തന്നെ മറ്റു കുയിലുകളേക്കാൾ വലിപ്പം ഇവയ്ക്കു കുറവാണ്. കാസർകോട് ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം ഇതോടെ 388 ആയി ഉയർന്നു. ഹിമാലയൻ താഴ്‌വാരങ്ങളിലും ചൈന, മ്യാൻമാർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രജനനം നടത്തുന്ന ഇവ നവംബർ– ഡിസംബർ മാസങ്ങളിലാണ് ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കിഴക്കൻ ആഫ്രിക്കയിലും ദേശാടകരായി എത്തുന്നത്. കഴിഞ്ഞ മാസം ചീമേനി കയ്യൂർപാറയിൽ നിന്ന് ചെറിയ മീൻ പരുന്തി(ലെസർ ഫിഷ് ഈഗിൾ)നെയും ജില്ലയിലാദ്യമായി ഹരീഷ്ബാബു കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com