ADVERTISEMENT

തൃക്കണ്ണാട്∙ ടയർ ഊരിത്തെറിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് 6 പേർക്കു പരുക്കേറ്റു. സാരമായ പരുക്കേറ്റ റിക്ഷ ഡ്രൈവർ ഉദുമയിലെ വിജയനെ (58) മംഗളുരുവിലെയും  റിക്ഷയിലുണ്ടായിരുന്ന  രേഷ്മ (42), അമർ(15),വിമൽ (12), ബൈക്ക് യാത്രക്കാരായ കീഴുരിലെ പ്രഭാകരൻ (39), ദിനേഷ്(38) എന്നിവരെ കാസർകോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട്  കാസർകോട്‌–-കാഞ്ഞങ്ങാട്‌ സംസ്ഥാന പാതയിലെ തൃക്കണ്ണാട് ചിറമ്മലാണ്‌  അപകടമുണ്ടായത്. ടയർ ഊരിയ ഓട്ടോ കാറിലും ബൈക്കിലും ഇടിച്ചാണ്‌ മറിഞ്ഞത്‌. ഓട്ടോറിക്ഷയുടെ വലതുവശത്തെ പിൻചക്രമാണ് ഊരിത്തെറിച്ചതിനാൽ നിയന്ത്രണം വിട്ട്, എതിരെ വരികയായിരുന്ന 2 കാറുകളിലും മറ്റൊരു ബൈക്കിലുമായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com