ADVERTISEMENT

കുമ്പള∙ കാസർകോട്– തലപ്പാടി റൂട്ടിൽ സ്വകാര്യ ബസുകളുടെ കുറവ് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. ബസിൽ തിങ്ങി നിറഞ്ഞാണു  വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണു ഇതു ഏറെ ദുരിതമാകുന്നത്. ബസുകൾ കുറവായതിനാൽ  കൃത്യസമയത്ത് സ്കൂളിൽ എത്താനും തിരിച്ചുവരാനുമാകുന്നില്ല.അതിനാൽ കിട്ടുന്ന ബസുകളിൽ കയറിയാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്.

ഇത് ബസിൽ  ഉൾക്കൊള്ളാവുന്നതിൽ അധികമാണ്.സ്ഥല പരിമിതി മൂലം വിദ്യാർഥികൾ ബസിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്.ദേശീയപാത നിർമാണ പ്രവൃത്തിനടക്കുന്നതിനാൽ തൂങ്ങി പിടിച്ചുള്ള ബസിലെ വിദ്യാർഥികളുടെ യാത്ര ആശങ്കയുണ്ടാക്കുന്നു.വിദ്യാർഥികൾ ഒന്നടങ്കം കയറുന്നതിനെ കണ്ടക്ടർമാർ ചോദ്യം ചെയ്യുന്നുവെങ്കിലും

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് എത്താൻ മറ്റു മാർഗമില്ലാത്തതിനാൽ കിട്ടുന്ന ബസുകളിൽ കയറുകയാണ്.ചില സമയത്ത് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാകാറുണ്ടെന്ന്യാത്രക്കാർ പറയുന്നു.സ്കൂൾ സമയങ്ങളിൽ ദേശീയപാതയിൽ കൂടുതൽ സ്വകാര്യ ബസുകൾ അനുവദിക്കുകയോ, കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക്  യാത്രാ നിരക്കിൽ ഇളവുകൾ  അനുവദിക്കുകയോ ചെയ്യണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com