നീലേശ്വരം അഴിത്തലയിൽ ഓപ്പൺ ജിംനേഷ്യവും ഫിറ്റ്നസ് പാർക്കും സ്ഥാപിക്കും

exercise
representative image
SHARE

നീലേശ്വരം ∙ അഴിത്തലയിൽ ഓപ്പൺ ജിംനേഷ്യവും ഫിറ്റ്നസ് പാർക്കും സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് എം.രാജഗോപാലൻ എംഎൽഎ നൽകിയ കത്താണ് നഗരസഭാ കൗൺസിൽ യോഗം ചർച്ച ചെയ്തു സ്ഥലം നിർദേശിച്ചത്. അഴിത്തലയിൽ ടൂറിസം പ്രൊജക്ടിനായി വിട്ടു കൊടുത്ത സ്ഥലത്തിനോടു ചേർന്നാണു പുതിയ പദ്ധതി വരിക. 

നഗരസഭാ തീരുമാനം എംഎൽഎയെ അറിയിച്ച ശേഷം തുടർനടപടികളുണ്ടാകും. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ടു വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.ഗൗരി അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ എം.ബാലകൃഷ്ണൻ പിന്തുണച്ചു.

എംപി ഫണ്ടിൽ ഉൾപ്പെടുത്തി കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് എന്നിവയ്ക്കു സമീപത്തെ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം നൽകിയ കത്ത് യോഗം അംഗീകരിച്ചു. 

നഗരസഭ കൗൺസിൽ യോഗ നടപടികൾ പഠിക്കാൻ കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസിൽ നിന്ന് 19 കുട്ടികൾ കൗൺസിൽ യോഗത്തിലെത്തി. നഗരസഭാധ്യക്ഷ ടി.വി.ശാന്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, ടി.പി.ലത, കൗൺസിലർമാരായ ഇ.ഷജീർ, പി.ഭാർഗവി, പി.വൽസല, വിനു നിലാവ്, എം.ഭരതൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS