അനധികൃത ലഹരി വിൽപന: നടപടി കർശനമാക്കി അധികൃതർ, പരാതികൾ രഹസ്യമായി സൂക്ഷിക്കും

drug-addiction
Representative image. Photo credit: shutterstock/Infinity Time
SHARE

കാസർകോട് ∙ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത ലഹരി വിൽപനയ്ക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. വ്യാജവാറ്റ് ഉൾപ്പെടെ വ്യാജ മദ്യനിർമാണം, കടത്ത്, സൂക്ഷിപ്പ്, വിൽപന, മയക്കു മരുന്നുകളുടെയും, മറ്റു  ലഹരി വസ്തുക്കളുടെയും കടത്ത്, സൂക്ഷിപ്പ്, വിൽപന എന്നിവ വ്യാപകമാകുന്നതിനു സാധ്യതയുള്ളതിനാൽ ജനുവരി 3 വരെയാണ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നത്.

കാസർകോട്, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫിസുകളിൽ സ്ട്രൈക്കിങ് ഫോഴ്സുകളും അതിർത്തി മേഖലകളിൽ ബോർഡർ പട്രോൾ യൂണിറ്റും, കാസർകോട് എക്സൈസ് ഡിവിഷൻ ഓഫിസിൽ ജില്ലാ കൺട്രോൾ റൂമും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ എക്സൈസ് വകുപ്പിനെ അറിയിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ രഹസ്യമായി സൂക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു

ഫോൺനമ്പറുകൾ

ജില്ലാ കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ  - 155358, 04994 256728, സ്ട്രൈക്കിങ്  ഫോഴ്സ് കാസർകോട് - 04994 255332, സ്ട്രൈക്കിങ് ഫോഴ്സ് ഹോസ്ദുർഗ്     - 04672 204125, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്  ആന്റി നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് - 04994 257060, എക്സൈസ് സർക്കിൾ ഓഫിസ് കാസർകോട് - 04994 255332, ഹോസ്ദുർഗ് - 04672 204125, വെള്ളരിക്കുണ്ട് - 04672 245100, റേഞ്ച് ഓഫിസ് നീലേശ്വരം - 04672 283174, റേഞ്ച് ഓഫിസ് ഹോസ്ദുർഗ്– 04672 204533, കാസർകോട്   - 04994 257541, കുമ്പള- 04998 213837, ബന്തടുക്ക- 04994 205364, ബദിയടുക്ക- 04998 293500.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS