ADVERTISEMENT

എളേരിത്തട്ട്∙ വിഷ്ണുമൂർത്തി മുണ്ഡ്യക്കാവിന്  സമീപത്തെ റോഡരികിൽ അധികൃതർ മുറിച്ച് മാറ്റിയ വൈദ്യുതി തൂണിന്റെ അടിഭാഗം അപകടഭീഷണി ഉയർത്തുന്നതായി പരാതി. ഒരുമാസം മുമ്പ് കാറ്റിൽ ഒടിഞ്ഞ തൂണിന് പകരം തൂണ് സ്ഥാപിച്ചപ്പോൾ പഴയതൂണിന്റെ മകളിലേക്ക് ഉയർന്ന് നിൽക്കുന്ന ഭാഗം നീക്കംചെയ്യാതെ കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. കഴി‍ഞ്ഞദിവസം ബൈക്ക് തൂണിൽ തട്ടി മറിഞ്ഞിരുന്നു.

സൈക്കിൾ ഓടിക്കുന്ന സ്കൂൾ കുട്ടികൾക്കും വഴിയാത്രകാർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച് വൈദ്യുതി അധികൃതർക്ക് പരാതി നൽകിയിട്ടും തൂണ് നീക്കം ചെയ്തില്ലെന്നും നാട്ടുകാർ പറഞ്ഞു. എൽപി സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, കോളജ്, ക്ഷേത്രം, ആശുപത്രി, പ‍ഞ്ചായത്ത് എന്നിവിടങ്ങളിലെത്തേണ്ട വിദ്യാർഥികൾക്കും നാട്ടുകാർക്കും തറനിരപ്പിൽ നിന്ന് ഒരുമീറ്റർ പൊങ്ങിനിൽക്കുന്ന തൂണ് യാത്രാതടസ്സം ഉണ്ടാക്കുന്നതിനാൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com