ADVERTISEMENT

കാസർകോട് ∙ കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം ഉദ്യാവർ കെജെഎം റോഡ് അജ്മീർ മൻസിലിലെ എ.ഷമീറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഒരു മണിയോടെ മൊഗ്രാൽപുത്തൂർ അറഫാത്ത് നഗർ ജംക‍്ഷനിൽ നിന്നാണ് എസ്ഐ ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേശീയപാത മൊഗ്രാൽപുത്തൂരിൽ വാഹന പരിശോധനയ്ക്കിടെ എത്തിയ കാർ കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. 

സംശയം തോന്നിയ പൊലീസ് സംഘം പിൻതുടർന്നു കൃഷി ഭവനു സമീപത്ത് അറഫാത്ത് ജംക‍്ഷനിൽ പൊലീസ് വാഹനം കുറുകെയിട്ട് കാർ തടഞ്ഞു. നിർത്തിയ കാറിൽ നിന്നു ഷമീർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നു പിടികൂടുകയായിരുന്നു. തുടർന്നു കാർ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

ചെറുകിട വിൽപനക്കാർക്കു നൽകാനായി മംഗളൂരുവിൽ നിന്നു കൊണ്ടു വരുകയായിരുന്ന എംഡിഎംഎയാണു പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫിലിപ് തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ  എ.സി.വിനോദ്, സനീഷ് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com