ADVERTISEMENT

തൃക്കരിപ്പൂർ ∙ സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ വയലോടിയിലെ മർണാടിയൻ പ്രിജേഷ്(34) കൊല്ലപ്പെട്ട സംഭവത്തിൽ കൊലയിൽ നേരിട്ടു പങ്കാളിയായിരുന്നുവെന്ന് പൊലീസ് അറിയിച്ച പൊറോപ്പാട് സ്വദേശി സഫ്‌വാനെ പൊലീസ് സംഘം ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തു. സഫ്‌വാനെ ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഒ.ടി.മുഹമ്മദ് ഷഹബാസ്(22), പി.കെ.മുഹമ്മദ് രഹനാസ് (23) എന്നിവരെ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ 3 പേരെ കൂടികിട്ടാനുണ്ട്. ഇവരെല്ലാം ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പ്രിജേഷിനെ മർദിച്ച പൊറോപ്പാട് വയലിൽ പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഷർട്ട്, മോതിരം, ചെരിപ്പ് എന്നിവയും അടിക്കാൻ ഉപയോഗിച്ച വിറകുകൊള്ളികളും കണ്ടെത്തി. മുഹമ്മദ് രഹനാസാണ് ഇതു ചൂണ്ടിക്കാട്ടി കൊടുത്തതും എടുത്തതും. അതേസമയം, പ്രിജേഷ് മരിച്ചു കിടന്ന വയലോടി പറമ്പിലേക്കു തെളിവെടുപ്പിനായി എത്തിച്ചില്ല. പ്രിജേഷ് അസമയത്ത് ഒരു വീടിന്റെ പരിസരത്തു പതുങ്ങിയിരിക്കുന്നതു കണ്ടതിനെ ചൊല്ലി ആരംഭിച്ച തർക്കം കൊലയിലേക്കു നയിച്ചുവെന്നാണ് പൊലീസ് വിശദീകരിച്ചത്. കാണാതായ പ്രിജേഷിന്റെ ഫോൺ ഷഹബാസിന്റെ പക്കൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ചില ദൃശ്യങ്ങൾ അന്വേഷണത്തിനു സഹായകരമായതായും സൂചനയുണ്ട്.

 

അവസാനം എത്തിയ 

ഫോൺ 

സുഹൃത്തിന്റേത്

 

ഒരു ഫോൺ കോൾ വന്നതിനെ തുടർന്നാണ് പ്രിജേഷ് രാത്രി വീട്ടിൽ നിന്നു ബൈക്കുമെടുത്തു പോയതെന്നും പിന്നീട് മരിച്ച നിലയിലാണു കാണുന്നതെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. ഈ ഫോൺ കോൾ കൊലയിലെ നിർണായക തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കണ്ണൂർ പത്തായക്കുന്ന് സ്വദേശിയായ യുവാവിന്റേതാണ് അവസാനം എത്തിയ ഫോൺ കോളെന്നു പൊലീസ് സ്ഥിരീകരിച്ചു. അടുത്തിടെ പരിചയപ്പെട്ട യുവാവ് തെയ്യാട്ടക്കാലമായതിനാൽ അതേക്കുറിച്ച് അന്വേഷിക്കുന്നതിനു വിളിച്ചതാണെന്ന് അറിയിച്ചു. പ്രിജേഷിന്റെ സുഹൃത്തിൽ നിന്ന് ഈ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെ അവസാന ഫോൺ കോളാണു മരണത്തിലക്കു നയിച്ചതെന്ന അഭ്യൂഹത്തിനു വിരാമമാകും.

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, ചന്തേര സിഐ പി.നാരായണൻ, എസ്ഐ എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com