കിസാൻസഭ ദേശീയ സമ്മേളനം: കൊടിമര ജാഥ കയ്യൂരിൽ നിന്നു പ്രയാണം തുടങ്ങി

 തൃശൂരിൽ നടക്കുന്ന കിസാൻ സഭ ദേശീയ സമ്മേളന നഗരിയിലേക്ക് കയ്യൂരിൽ നിന്നു കൊണ്ടുപോകുന്ന കൊടിമരം ജാഥാ ലീഡർ വത്സൻ പനോളിക്ക് അഖിലേന്ത്യ ജോ.സെക്രട്ടറി ഇ.പി ജയരാജൻ കൈമാറുന്നു.
തൃശൂരിൽ നടക്കുന്ന കിസാൻ സഭ ദേശീയ സമ്മേളന നഗരിയിലേക്ക് കയ്യൂരിൽ നിന്നു കൊണ്ടുപോകുന്ന കൊടിമരം ജാഥാ ലീഡർ വത്സൻ പനോളിക്ക് അഖിലേന്ത്യ ജോ.സെക്രട്ടറി ഇ.പി ജയരാജൻ കൈമാറുന്നു.
SHARE

ചീമേനി ∙ സ്വതന്ത്ര്യലബ്ധിയുടെ നേരവകാശികൾ കർഷകരും കർഷക തൊഴിലാളികളുമാണെന്ന് കിസാൻസഭ ദേശീയ ജോ.സെക്രട്ടറി ഇ.പി ജയരാജൻ പറഞ്ഞു. ബ്രിട്ടിഷ് ഭരണാധികാരികൾക്ക് മാപ്പ് എഴുതിക്കൊടുത്ത് അവർക്കൊപ്പം പ്രവർത്തിച്ചവരാണ് ആർഎസ്എസ്. അത് തിരിച്ചറിയണം. കിസാൻസഭ ദേശീയ സമ്മേളന ഭാഗമായി പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥ കർഷക പോരാട്ടങ്ങളുടെ ഭൂമിയായ കയ്യൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 

കിസാൻസഭ സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ വത്സൻ പനോളി, സംസ്ഥാന വൈസ്‌ പ്രസിഡന്റും ജാഥാ മാനേജറുമായ വി.എം.ഷൗക്കത്ത്‌ എന്നിവർക്ക് ഇ.പി.ജയരാജൻ  കൊടിമരം കൈമാറി. കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ മൂത്ത സഹോദരി ചെമ്മരത്തിയുടെ കൊച്ചുമകൻ മേലാടത്ത്‌ ചന്ദ്രശേഖരൻ നൽകിയ പ്ലാവ്‌ മരത്തിൽ ശിൽപി ഉണ്ണി കാനായിയും സംഘവുമാണു കൊടിമരം രൂപകൽപന ചെയ്‌തത്‌.

രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ.കുഞ്ഞിരാമൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ, വത്സൻ പനോളി, വി.എം.ഷൗക്കത്ത്‌, കർഷകസംഘം ജില്ലാ സെക്രട്ടറി പി.ജനാർദനൻ,  ടി.പി.ശാന്ത, സിപിഎം ഏരിയാസെക്രട്ടറി കെ.സുധാകരൻ, സി.കുഞ്ഞികൃഷ്‌ണൻ, എം.വി.കോമൻ നമ്പ്യാർ, സംഘാടകസമിതി കൺവീനർ എം.ബാലകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. ബൈക്ക്‌ റാലിയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആദ്യ ദിനം കാലിക്കടവിൽ സമാപിച്ചു. ജാഥ ഇന്നു കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS