ഭക്തിനിറവിൽ ഗുഹാ തീർഥസ്നാനം

നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം കഴിഞ്ഞു ഗുഹയിൽ നിന്നു തിരികെ  വരുന്ന ഭക്തർ.
നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം കഴിഞ്ഞു ഗുഹയിൽ നിന്നു തിരികെ വരുന്ന ഭക്തർ.
SHARE

പാണ്ടി(അഡൂർ) ∙ ഭക്തിയുടെ നിറവിൽ നെല്ലിത്തട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ ഗുഹാ തീർഥസ്നാനം. പൂജകൾക്കു ശേഷം രാവിലെ 8 മണിയോടെയാണ് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഭക്തർ തീർഥസ്നാനത്തിനു പുറപ്പെട്ടത്.മേൽശാന്തി മുരളീധര ഭട്ടാണ് ആദ്യം ഗുഹയിലേക്കു പ്രവേശിച്ചത് പിന്നാലെ തേങ്ങാമുറിയിൽ കത്തിച്ച നെയ്‌വിളക്കും കൈകളിലേന്തി ഭക്തരും. പൂജകൾക്കു ശേഷം തീർഥസ്നാനം.

അതു കഴിഞ്ഞ് ഗുഹയിൽ നിന്നു ശേഖരിച്ച ഒരു കുടം വെള്ളവുമായി മേൽശാന്തി ആദ്യം പുറത്തേക്കു വന്നു. ഈ വെള്ളം ക്ഷേത്രത്തിലെത്തിച്ച് ദേവന്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷമാണ് ഉച്ചഃപൂജ. പ്രസാദ വിതരണത്തോടെ സമാപിച്ചു. നൂറുകണക്കിനു ഭക്തർ പങ്കാളികളായി. മാനേജിങ് ട്രസ്റ്റ് എ.എൻ.അശോക് കുമാർ,സെക്രട്ടറി സി.എച്ച്.രമേശ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS