ചെറുവത്തൂർ ∙ കാടങ്കോട് 2 പേർക്ക് കുറുക്കന്റെ കടിയേറ്റു. കൊയാമ്പുറത്തെ മല്ലക്കര കുഞ്ഞിരാമൻ (67), കോട്ടപ്പള്ളിക്കു സമീപത്തെ എം.പി.ഗീത (59) എന്നിവർക്കാണ് കടിയേറ്റത്. പുലർച്ചെ 5.30ഓടെ കുഞ്ഞിരാമൻ വീടിന് പുറത്ത് നിന്ന് പല്ല് തേക്കുമ്പോഴാണ് കുറുക്കൻ ഓടി വന്ന് കാലിൽ കടിച്ചത്. കുറച്ച് സമയം കഴിഞ്ഞ ഉടനെ ഗീതയെയും കുറുക്കൻ ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഇവർ വീടിന് പുറത്ത് വൃത്തിയാക്കുകയായിരുന്നു. ഇരുവരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടു പേരെ വീട്ടിൽ കയറി കുറുക്കൻ കടിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.