പൊയിനാച്ചി ∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊയിനാച്ചി ടൗണിൽ മേൽപ്പാത വേണമെന്നാവശ്യപ്പെട്ട് കർമസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി സമരപ്പന്തലിലെത്തി. 32–ാം ദിവസത്തെ സമരം ചെമ്മനാട് പഞ്ചായത്ത് ഭരണസമിതിയാണ് നയിച്ചത്.സമരം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ തെക്കിൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കൃഷ്ണൻ, ഇ.മനോജ്കുമാർ, ടി.പി.നിസാർ, ചന്ദ്രശേഖരൻ കുളങ്ങരപാറ, ധന്യദാസ്, കർമസമിതി കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി,
സിഐടിയു ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ, സിപിഎം ഉദുമ ഏരിയാ കമ്മിറ്റി അംഗം കെ.സന്തോഷ്കുമാർ, പി.മാധവൻ നായർ, നാരായണൻ മുണ്ട്യക്കാൽ, അബ്ദുൽകലാം സഹദുല്ല, ടി.ഡി.കബീർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വിജയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.പ്രദീപ്‍കുമാർ, ടി.നാരായണൻ, എ.കെ.ശശിധരൻ, ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ.മണികണ്ഠൻ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.സമാപന സമ്മേളനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ ഉദ്ഘാടനം ചെയ്തു.