മൊബൈൽ ലോക് അദാലത്ത്: കാസർകോട് ∙ കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിയമ സഹായം ജനങ്ങളുടെ വീട്ടുമുറ്റത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പഞ്ചായത്തുകളിൽ നടക്കുന്ന മൊബൈൽ ലോക് അദാലത്ത് തുടങ്ങി. ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനുമായ സി.കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡിഎൽസിഎ സെക്രട്ടറി ബി.കരുണാകരൻ, റിട്ട.ജില്ലാ ജഡ്ജി ശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു. അദാലത്ത് ഫെബ്രുവരി 19ന് അവസാനിക്കും. മഞ്ചേശ്വരം പഞ്ചായത്തിലും മംഗൽപാടി പഞ്ചായത്തിലും അദാലത്ത് നടത്തി.
ശിൽപശാല
കാസർകോട് ∙ ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ‘മാർഗദീപം’ കരിയർ ഗൈഡൻസ് ശിൽപശാല ഇന്നു നടക്കും. 10ന് കാസർകോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ അധ്യക്ഷത വഹിക്കും.
ത്രോ ബോൾ ചാംപ്യൻഷിപ്
കാസർകോട് ∙ ജില്ലാ സബ് ജൂനിയർ ത്രോ ബോൾ ചാംപ്യൻഷിപ് ഫെബ്രുവരി 2ന് അകൽപാടി അന്നപൂർണേശ്വരി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ത്രോ ബോൾ അസോസിയേഷന്റെ www. throwballkerala.com സൈറ്റിൽ റജിസ്റ്റർ ചെയ്ത ടീമുകൾക്കും കളിക്കാർക്കും മാത്രമേ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കൂ.81238 33264.
യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്
അമ്പലത്തറ ∙ ഗവ.ആയുർവേദ ഡിസ്പെൻസറി(ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ)യിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷനൽ ആയുഷ് മിഷൻ മുഖേന ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 6ന് 11ന് അമ്പലത്തറ ഗവ.ആയുർവേദ ആശുപത്രിയിൽ നടക്കും. 04672 244744.