കാസർകോട് ∙ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിലെ നഷ്ടം അധികൃതർ നൽകണമെന്നു ധീവരസഭ. 15 ലക്ഷം രൂപ വിലമതിക്കുന്ന ഫൈബർ തോണിയും 18 ലക്ഷം രൂപ വിലമതിക്കുന്ന വലയും രണ്ട് ക്യാമറയും ജിപിഎസ് പൂർണമായി നശിച്ചതിന്റെ ഇൻഷുറൻസ് തുക മുഴുവനും നൽകണമെന്നാണ് ആവശ്യം.
ബീച്ച് എക്സ്പ്രസ് എന്ന ഫൈബർ വള്ളം പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കാറ്റിലും മഴയിലും പെട്ട് മത്സ്യവുമായി കടലിൽ 3 നോട്ടിക്കൽ മൈലിനുള്ളിൽ മുങ്ങി പോയിട്ടും ജില്ലയിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ അജാനൂർ കടപ്പുറത്ത് കരയ്ക്കടുപ്പിക്കുവാൻ സാധിക്കാത്തതു കാരണം പ്രഭാകരൻ, മണി, സുരേഷ്, കോട്ടികുലത്തെ രവി, ദിലീപ്, പൂജാവിയിലെ ഷാജി എന്നീ ഗ്രൂപ്പുകാർക്ക് 35 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ധീവരസഭ സംസ്ഥാന പ്രസിഡന്റ് യു.എസ്.ബാലൻ, ജില്ലാ പ്രസിഡന്റ് സോമൻ, ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ എന്നിവർ പറഞ്ഞു.