ADVERTISEMENT

അധ്യാപക ഒഴിവ് : നീലേശ്വരം ∙ മടിക്കൈ ജിഎച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കെമിസ്ട്രി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 11 നു ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

പൂച്ചക്കാട് മഖാം ഉറൂസ് 2 മുതൽ

കാഞ്ഞങ്ങാട് ∙ പൂച്ചക്കാട് മഖാം ഉറൂസ് ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും. 2ന് രാത്രി 8ന് പള്ളിക്കര ഖാസി സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ ബുഖാരി തങ്ങൾ, അഷ്റഫ് മിസ്ബാഹി എന്നിവർ പ്രഭാഷണം നടത്തും. 3ന് രാത്രി അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ

4ന് ഹമീദ് ഫൈസി കില്ലൂർ, 5ന് ബഷീർ ഫൈസി ദേശമംഗലം, 6ന് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും. 7ന് ഇബ്രാഹിം ഖലീൽ ഹുദവി കല്ലായം, 8ന് മുസ്തഫ സഖാഫി തെന്നല, 9ന് അനസ് അമാനി പുഷ്പഗിരി, 10ന് അലി അക്ബർ ബാഖവി തനിയാമ്പുറം, 11ന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി എന്നിവർ പ്രഭാഷണം നടത്തും.തുടർന്ന് കൂട്ടു പ്രാർഥന നടക്കും.

സയിദ് റഷീദലി ശിഹാബ് തങ്ങൾ ദാരിമി പാണക്കാട് നേതൃത്വം നൽകും. 12ന് രാത്രി 8ന് നിസാമുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 13ന് മൗലീദ് പാരായണം, അന്നദാനം എന്നിവയോടെ സമാപിക്കുമെന്ന് ചെയർമാൻ കുന്നരിയത്ത് മുഹമ്മദ് ഹാജിഭാരവാഹികളായ മുഹമ്മദലി ഹാജി, തർക്കാരി മുഹമ്മദ് ഹാജി, കോയ മുഹമ്മദ് കുഞ്ഞി, പി.അബ്ബാസ് തെക്കുപുറം, അബ്ദുൽ നാസർ ആലക്കോട്, മജീദ് കുളത്തിങ്കാൽ, ഇർഷാദ് തെക്കുപുറം, നിയാസ് എൻജിനീയർ, ഫവാസ് കണ്ടത്തിൽ എന്നിവർ അറിയിച്ചു.

അംശദായം അടയ്ക്കണം

കാസർകോട് ∙ കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ അധ്യാപകർ 2022 - 23 സാമ്പത്തിക വർഷത്തെ അംശദായം മാർച്ച് 10ന് അകം അടയ്ക്കണമെന്ന് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. 0495–2966577.

ലാബ് ടെക്‌നിഷ്യൻ ഒഴിവ്

പൈവളിഗെ ∙ ബായാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. ബിഎസ്‌സി, എംഎൽടി / ഡിഎംഎൽടി സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു പഠിച്ചു പാസായവർ, പാരാമെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്തവർ എന്നിവർക്കു അപേക്ഷിക്കാം. അഭിമുഖം 4ന് 2ന് പൈവളിഗെ പഞ്ചായത്ത് ഓഫിസിൽ.

കൂടിക്കാഴ്ച  നാളെ

കുറ്റിക്കോൽ ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന് ഐടിഐയിൽ. 04994–206200.

ജവാഹർ നവോദയ പ്രവേശനം അപേക്ഷാ തീയതി നീട്ടി

 പെരിയ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 8 വരെ നീട്ടി. നിലവിൽ അധ്യയന വർഷത്തിൽ  ജില്ലയിൽ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയത്തിൽ

അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും 2011 മേയ് 1 നും 2013 ഏപ്രിൽ 30 നുമിടയിൽ ജനിച്ചവർക്കും ജില്ലയിലെ സ്ഥിര താമസക്കാരായ വിദ്യാർഥികൾക്കും  ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.navodaya.gov.in  ഫോൺ 8921080165, 8943822335, 9447283109. വെബ്‌സൈറ്റ് https://cbseitms.rcil.gov.in/nvs/Index/Registration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com