സുള്ള്യ ∙ അതിർത്തി പ്രദേശമായ മണ്ടെക്കോൽ ഗ്രാമത്തിലെ മുഡൂർ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടം, തെങ്ങ്, കമുക്, വാഴ തുടങ്ങി വിവിധ ഇനം കൃഷി നശിപ്പിച്ചു. പ്രദേശവാസികളും വനം വകുപ്പ് അധികൃതരും ചേർന്ന് പടക്കം പൊട്ടിച്ചും കാട്ടാന കൂട്ടത്തെ തുരത്തി.
മണ്ടെക്കോൽ ഗ്രാമത്തിലെ കജള വനമേഖലയിൽ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.മുഡൂർ, ദേവറഗുണ്ട തുടങ്ങി വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന ശല്യം മൂലം കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്.