കാസർകോട് ജില്ലയിൽ ഇന്ന് (02-02-2023); അറിയാൻ, ഓർക്കാൻ..

kasargod-ariyan-map
SHARE

എൻജിനീയർ ഒഴിവ് : കുമ്പള∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്. അഭിമുഖം 13ന് 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിടെക്/ബിഇ, പ്രവൃത്തി പരിചയം. 9496049717.

അധ്യാപക നിയമനം:പെരിയ ∙ ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 7ന് 10ന്‌. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എൻജിനീയറിങ് ബിരുദമാണ് കുറഞ്ഞ യോഗ്യത. 9995681711.

കാസർകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യുപി വിഭാഗം ഫുൾ ടൈം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 2ന് സ്കൂളിൽ. 9074322813.

കാസർകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യുപി വിഭാഗം ഫുൾ ടൈം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 2ന് സ്കൂളിൽ. 9074322813

ജില്ലാ കായിക മേള 26ന് തൃക്കരിപ്പൂരിൽ:തൃക്കരിപ്പൂർ ∙ ജില്ലാ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെ ജില്ലാ കായിക മേള 26ന് തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ നടത്തും.ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും.35 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണു പങ്കെടുക്കാൻ അവസരം. 5 വയസ്സു വീതം ഇടവിട്ടുള്ളതാണ് ഓരോ കാറ്റഗറിയിലെയും മത്സരങ്ങൾ.

ജില്ലാമേളയിൽ വിവിധ ഇനങ്ങളിൽ ചാംപ്യൻമാരാകുന്നവർ സംസ്ഥാന മേളയിൽ ജില്ലയെ പ്രതിനിധീകരിക്കും.സംഘാടക സമിതി രൂപീകരണം 7നു വൈകിട്ട് 4ന് തൃക്കരിപ്പൂരിൽ നടത്തുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉദിനൂർ കെ.വി.ഗോപാലൻ, സെക്രട്ടറി ടി.കെ.ബാലകൃഷ്ണൻ, ട്രഷറർ പി.വി.ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS