ADVERTISEMENT

കാസർകോട് ∙ വയനാട്ടിൽ നിന്ന് ഗോവയിലേക്ക് വിനോദയാത്രികരുമായി പോയ ബസ്, നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കളർ കോഡ് പാലിച്ചില്ല, അനുവദനീയമായതിലും വലിയ സ്പീക്കറുകൾ ഉപയോഗിച്ചു, ലൈറ്റുകൾ അധികമായി ഘടിപ്പിച്ചു തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തി. ഗോവയിലേക്കു വിനോദ യാത്ര പോകാനുള്ള അനുമതി രേഖകളും ഇവരുടെ പക്കൽ ഇല്ലായിരുന്നു. 

മാനന്തവാടിയിൽ നിന്നുള്ള കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ബസിനു യാത്ര തുടരാൻ കഴിയാതായതോടെ തിരികെ ചെല്ലാൻ കോളജ് അധികൃതർ വിദ്യാർഥികളോടു നിർദേശിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് രാത്രി വൈകി കാസർകോട് നഗരത്തിലെ ലോഡ്ജിൽ താമസ സൗകര്യമൊരുക്കി. ഇന്നലെ കൽപറ്റയ്ക്കുള്ള കെഎസ്ആർടിസി ബസിൽ കുട്ടികളെ തിരിച്ചയച്ചു. 

എൻഫോഴ്സമന്റ് ആർടിഒ ഡേവീസിന്റെ നിർദേശമനുസരിച്ചു നടത്തിയ പരിശോധനയ്ക്ക്  എംവിഐ: കെ.ധനീഷ്, അസി.എംവിഐ: അരുൺരാജ്, ഡ്രൈവർ കെ.റിജിൽ  എന്നിവർ  നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com