ADVERTISEMENT

കാസർകോട് ∙ ആത്മീയ ചൈതന്യവും മത മൈത്രിയുടെ മാതൃകയും സൃഷ്ടിച്ച് നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ മഖാം ഉറൂസ് സമാപിച്ചു. ഇന്നലെ രാത്രി മതപ്രഭാഷണം കൂട്ടപ്രാർഥന എന്നിവ നടന്നു. 11 ദിവസം നീണ്ടു നിന്ന ഉറൂസിൽ കേരളത്തിലേയും കർണാടകത്തിലേയും ഒട്ടേറെ പ്രഗത്ഭ വാഗ്മികൾ പ്രഭാഷണം നടത്തുകയും വിശിഷ്ടാതിഥികളായി എത്തുകയും ചെയ്തു. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഹമ്മദ് റഫീഖ് അഹ്സനി ചേളാരി, അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി, സിറാജുദ്ദീൻ പത്തനാപുരം, ജി.എസ് അബ്ദുൽ റഹ്മാൻ മദനി തുടങ്ങിയവർ പ്രഭാഷണച്ചടങ്ങുകളിൽ പങ്കെടുത്തു.  തുടർന്ന് സുബ്ഹി നമസ്കാരത്തിന് ശേഷമുള്ള കൂട്ടപ്രാർഥനയ്ക്കു ശേഷം പതിനായിരങ്ങൾക്ക് നെയ്ച്ചോർ പൊതി നൽകുന്നതിനും സജീകരണം ഒരുക്കിയിരുന്നു. 

മഖാം സിയാറത്തിനായും ഒട്ടേറെ പേരെത്തി. ഉറൂസിൽ എത്തുന്നവർക്ക് തബറൂക്ക് വിതരണം ചെയ്തു. ഉറൂസ് തുടങ്ങിയത് മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യമായി കഞ്ഞി വിതരണം ചെയ്തത് ദൂരെ സ്ഥലങ്ങളിൽ നിന്നു വന്ന ഭക്തജനങ്ങൾക്ക് അനുഗ്രഹമായി. ഉറൂസ് നഗരിയിൽ എത്തുന്ന വാഹനങ്ങളെയും ഭക്തരെയും നിയന്ത്രിക്കാൻ വൊളന്റിയർമാരും രംഗത്തുണ്ടായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com